തൃശൂർ സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: 43 വർഷത്തോളമായി പ്രവാസിയായ തൃശൂർ ചാവക്കാട് പുളിച്ചാറം വീട്ടിൽ സൈനുദ്ദീൻ ആബിദീൻ (62) ഖത്തറിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ഒരാഴ്ചയായി ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അൽ​ ഖോറിൽ ബിസിനസ് നടത്തുകയായിരുന്ന സൈനുദ്ദീൻ സി.ഐ.സി അൽ ഖോർ നോർത്ത് യൂണിറ്റ് സെക്രട്ടറിയായിരുന്നു.

പരേതരായ അബ്ദുൽ ഖാദർ, ഇയ്യാത്തുമ്മ എന്നവരുടെ മകനാണ്. നൂർജഹാനാണ് ഭാര്യ. മക്കൾ: ഫാഇസ്, മുഫിദ, അംന. മരുമക്കൾ: ആഷിഖ് (ഖത്തർ), തസ്നി.

സഹോദരങ്ങൾ: അബ്ദുൽ ലതീഫ്, മുഹമ്മദ് യൂനുസ്, അഡ്വ. മൂഈനുദ്ദീൻ, ഇബ്രാഹിം, യൂസുഫ് (മൂവരും ഖത്തർ), സുഹറ, സൽമ. കൾച്ചറൽ ഫോറം ജ​നസേവന വിഭാഗത്തിനു കീഴിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം, മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - native of Thrissur passed away in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.