ദോഹ: ഖത്തർ അടക്കമുള്ള ഗൾഫ്രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് പോകുന്നവർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന വ്യവസ്ഥ ഫെബ്രുവരി 22 മുതൽ പ്രാബല്യത്തിൽവരും. നേരത്തേ ടിക്കറ്റ് എടുത്തവർക്കടക്കം ഇനി നാട്ടിലേക്ക് പോകാൻ കോവിഡ് പരിശോധന നടത്തേണ്ടിവരും. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ബുധനാഴ്ച പുറപ്പെടുവിച്ച പുതിയ മാർഗ നിർദേശങ്ങളിലാണ് ഇതടക്കമുള്ള നിബന്ധനയുള്ളത്. യാത്ര ആവശ്യങ്ങൾക്കായി ഖത്തറിൽ സർക്കാർ മേഖലയിലും സ്വകാര്യ ആശുപത്രികളിലും കോവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യമുണ്ട്. ഫലം തൊട്ടടുത്ത ദിവസം വരും.
യാത്രക്കാരൻ www.newdelhiairport.in എന്ന എയർ സുവിധ പോർട്ടലിൽ സത്യവാങ്മൂലം സമർപ്പിക്കുന്നതിനൊപ്പം കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുകയും വേണം. യാത്ര ചെയ്യുന്നതിന് 72 മണിക്കൂറിനുള്ളിലാണ് കോവിഡ് ടെസ്റ്റ് നടത്തേണ്ടത്. ചെക്ക് ഇൻ സമയത്ത് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. യാത്രക്കാർ നാട്ടിലെ വിമാനത്താവളത്തിൽ എത്തുേമ്പാൾ പണമടച്ച് മോളിക്കുലാർ പരിശോധന നടത്തുകയും വേണം. ഹെൽത്ത് കാർഡുള്ളവർക്ക് ഖത്തറിലെ സർക്കാർ ആശുപത്രികളിൽ 50 റിയാലാണ് കോവിഡ് ടെസ്റ്റിന് ഈടാക്കുക. ഹെൽത്ത് കാർഡില്ലാത്തവർക്ക് ഇതിൽ കൂടുതൽ തുക വേണം.
ബാച്ലേഴ്സിന് ഖത്തർ റെഡ്ക്രസൻറിെൻറ വിവിധ ഹെൽത്ത് സെൻററുകളിൽ ഇതിനുള്ള സൗകര്യമുണ്ട്. ഹമദ് മെഡിക്കൽ കാർഡുള്ളവർക്ക് ഏതൊക്കെ ഹമദ് ആശുപത്രികളിൽ കോവിഡ് പരിശോധന നടത്താൻ സൗകര്യമുണ്ടോ അവിടങ്ങളിലൊക്കെ യാത്ര ആവശ്യത്തിനും ടെസ്റ്റ് നടത്താനാകും. പി.എച്ച്.സി.സികളിലും സൗകര്യമുണ്ട്. ടിക്കറ്റിെൻറ കോപ്പിയുമായാണ് എത്തേണ്ടത്. പിറ്റേദിവസംതന്നെ ഫലവും റിപ്പോർട്ടും ലഭ്യമാകും. എന്നാൽ, യാത്ര ആവശ്യങ്ങൾക്കായി കോവിഡ് പരിശോധന നടത്തുന്നവരോട് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാനാണ് പൊതുവേ നിർദേശിക്കുന്നത്. കോവിഡ് ലക്ഷണങ്ങളുള്ളവരുടെ പരിശോധനയുടെ തിരക്കുമൂലമാണിത്.
സ്വകാര്യ ആശുപത്രികളിൽ ടെസ്റ്റ് നടത്താം; ഫീസ് 380 മുതൽ 500 റിയാൽ വരെ
രാജ്യത്ത് കോവിഡ് -19 പി.സി.ആർ പരിശോധന നടത്താൻ നിരവധി സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾക്ക് പൊതുജനാരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയിട്ടുണ്ട്. 380 റിയാൽ മുതൽ 500 റിയാൽ വരെയാണ് ഇതിനായി ഫീസ് ഈടാക്കുന്നത്. സ്വകാര്യ കേന്ദ്രങ്ങൾ സാമ്പ്ളുകൾ ശേഖരിച്ച് ഹമദ് മെഡിക്കൽ കോർപറേഷെൻറ ലബോറട്ടറികളിലേക്ക് അയക്കുകയാണ് ചെയ്യേണ്ടത്. ഇതിനായി അനുമതി ലഭിച്ച കൂടുതൽ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക മന്ത്രാലയം ട്വിറ്ററിൽ പ്രസിദ്ധീകരിക്കുകയും െചയ്തിട്ടുണ്ട്.
പരിശോധന നടത്തുന്നതിന് അംഗീകാരം ലഭിച്ച സ്വകാര്യ സ്ഥാപനങ്ങൾ:
അൽ ഇമാദി ആശുപത്രി, തുർക്കിഷ് ആശുപത്രി, ദോഹ ക്ലിനിക് ആശുപത്രി, അൽ അഹ്ലി ആശുപത്രി, ക്വീൻ ആശുപത്രി, ഡോ. മൂപ്പൻസ് ആസ്റ്റർ ആശുപത്രി, മഗ്രിബി സെൻറർ ഫോർ ഐ- ഇ.എൻ.ടി -ഡെൻറൽ, എലൈറ്റ് മെഡിക്കൽ സെൻറർ, വെസ്റ്റ്ബേ മെഡികെയർ, സിറിയൻ അമേരിക്കൻ മെഡിക്കൽ സെൻറർ, ഫ്യൂച്ചർ മെഡിക്കൽ സെൻറർ, ഡോ. ഖാലിദ് അൽ ശൈഖ് അലിസ് മെഡിക്കൽ സെൻറർ, അൽ ജുഫൈരി ഡയഗ്നോസിസ് ആൻഡ് ട്രീറ്റ്മെൻറ്, അൽ അഹ്മദാനി മെഡിക്കൽ സെൻറർ, ഇമാറ ഹെൽത്ത് കെയർ, കിംസ് ഖത്തർ മെഡിക്കൽ സെൻറർ, അലീവിയ മെഡിക്കൽ െസൻറർ, ആസ്റ്റർ മെഡിക്കൽ സെൻറർ പ്ലസ് അൽ മുൻതസ, അൽ ജമീൽ മെഡിക്കൽ സെൻറർ, അറ്റ്ലസ് മെഡിക്കൽ സെൻറർ, അൽ തഹ്രീർ മെഡിക്കൽ സെൻറർ, നസീം അൽ റബീഹ് മെഡിക്കൽ സെൻറർ ദോഹ, നസീം അൽ റബീഹ് മെഡിക്കൽ സെൻറർ, ന്യൂ നസീം അൽ റബീഹ് മെഡിക്കൽ സെൻറർ, ആസ്റ്റർ മെഡിക്കൽ സെൻറർ അൽഖോർ, അൽ ഖയാലി മെഡിക്കൽ സെൻറർ, അബീർ മെഡിക്കൽ സെൻറർ, അൽ ഇസ്റാ പോളി ക്ലിനിക്, വാല്യൂ മെഡിക്കൽ കോംപ്ലക്സ്, ഏഷ്യൻ മെഡിക്കൽ സെൻറർ എൽ.എൽ.സി, ഡോ. മാഹിർ അബ്ബാസ് പോളി ക്ലിനിക്, സിദ്റ മെഡിസിൻസ്, അൽ മൻസൂർ പോളിക്ലിനിക്, നോവ ഹെൽത്ത് കെയർ, അൽ സുൽതാൻ മെഡിക്കൽ സെൻറർ, അൽഫർദാൻ മെഡിക്കൽ വിത്ത് നോർത്ത്വെസ്റ്റേൺ മെഡിസിൻ, റാഹ മെഡിക്കൽ സെൻറർ, അൽശിഫ പോളിക്ലിനിക്, പ്ലാനറ്റ് മെഡിക്കൽ സെൻറർ, ഖത്തർ പെട്രോളിയം അൽ സലാത്ത.
ഇൗ കേന്ദ്രങ്ങൾ സാമ്പ്ളുകൾ ശേഖരിച്ച് ഹമദ് ലബോറട്ടറികളിലേക്ക് അയക്കും. വിവിധയിടങ്ങളിലേക്കുള്ള യാത്രക്ക് മുന്നോടിയായുള്ള കോവിഡ് -19 നെഗറ്റിവ് സർട്ടിഫിക്കറ്റിനായി വരുന്നയാളുകളുടെയും സാമ്പ്ളുകൾ ഇത്തരത്തിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് ശേഖരിക്കാം. എന്നാൽ, നടപടിക്രമങ്ങൾ ആരോഗ്യമന്ത്രാലയത്തിെൻറ നിർദേശങ്ങൾക്കനുസരിച്ച് മാത്രമായിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.