പുതിയ കസ്​റ്റംസ്​ നിയമം: ഇന്ത്യയിലേക്കുള്ള കാർഗോ നീക്കം പ്രതിസന്ധിയിൽ

ദോഹ: പുതിയ ഖത്തർ കസ്​റ്റംസ്​ നിയമം നിലവിൽ വന്നതോടെ ഇന്ത്യയിലേക്കുള്ള ഡോർ ടു ഡോർ കാർഗോ സർവിസ് പ്രതിസന്ധിയിൽ. കാർഗോ അയക്കുന്ന ഓരോ വ്യക്തികളുടെ പേരിലും പ്രത്യേകം കസ്​റ്റംസ് ഡിക്ലറേഷൻ വേണമെന്നതാണ്​ പുതിയ നിയമം.

ഇനുസരിച്ച് കാർഗോ അയക്കൽ ചെലവേറിയതാകും. ഇതോ​െടയാണ്​ ഖത്തറിൽനിന്ന്​ ഇന്ത്യയിലേക്കുള്ള കാർഗോ നീക്കം പ്രതിസന്ധിയിലായതെന്ന്​ ഈരംഗത്തുള്ള സ്​ഥാപന അധികൃതർ പറയുന്നു. നിയമം പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് കാർഗോ കമ്പനികൾ എടുത്തുവെച്ച സാധനങ്ങൾ നാട്ടിലേക്കയക്കാൻ പറ്റാത്ത അവസ്ഥയാണ്​ ഇതുമൂലം ഉടലെടുത്തിരിക്കുന്നത്.പ്രതിസന്ധിക്ക് പരിഹാരമാകുന്നതുവരെ പുതിയ കാർഗോ എടുക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഖത്തറിലെ ഡോർ ടു ഡോർ കാർഗോ കമ്പനികൾ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.