ദോഹ: വുഖൂദ് കമ്പനിയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പ്രചരിക്കുന്ന പരസ്യവുമായി ബന്ധമില്ലെന്ന് കമ്പനി അധികൃതർ. സമൂഹ മാധ്യമങ്ങളിലൂടെയാണ് കമ്പനിയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നുവെന്ന് അവകാശപ്പെടുന്ന പരസ്യം പ്രചരിക്കുന്നത്.
പരസ്യത്തിന് കമ്പനിയുമായോ അനുബന്ധ സ്ഥാപനമായോ ബന്ധമില്ലെന്ന് എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. ഉപഭോക്താക്കൾ വഞ്ചിതരാകരുതെന്നും ജാഗ്രത പാലിക്കണമെന്നും കമ്പനി മുന്നറിയിപ്പ് നൽകി. വ്യാജ പരസ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ customerservice@woqod.qa എന്ന ഇ-മെയിൽ വിലാസത്തിലോ 4021 7777 നമ്പറിലോ ഉപഭോക്തൃ സേവന ടീമുമായി ബന്ധപ്പെടണമെന്നും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.