യു​നീ​ഖ് സ്പോ​ർ​ട്സി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റി​ന്റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ബേ​ന​സീ​ർ മ​നോ​ജി​ന് ന​ൽ​കി ഐ.​എ​സ്.​സി പ്ര​സി​ഡ​ന്റ് ഇ.​പി. അ​ബ്ദു​റ​ഹ്മാ​ൻ നി​ർ​വ​ഹി​ക്കു​ന്നു

ക​ളി​യു​ത്സ​വ​മാ​യി ‘യു​നീ​ഖ് മെ​ഡി​സ്പോ​ർ​ട്സ്’ വ​രു​ന്നു

ദോ​ഹ: ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ ന​ഴ്സു​മാ​രു​ടെ സം​ഘ​ട​ന​യാ​യ ‘യു​നീ​ഖ്’ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ പ്ര​ഫ​ഷ​ന​ൽ​സി​നാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന കാ​യി​ക​മേ​ള ‘യു​നീ​ഖ് മെ​ഡി​സ്പോ​ർ​ട്സ് 2024’ ലോ​ഗോ​യും പോ​സ്റ്റ​റും പ്ര​കാ​ശ​നം ചെ​യ്തു. ഭാ​ര​ത് ടേ​സ്റ്റ് റ​സ്റ്റാ​റ​ന്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ്‌ ലു​ത്ഫി ക​ല​മ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഐ.​ബി.​പി.​സി പ്ര​സി​ഡ​ന്റ്‌ ജാ​ഫ​ർ സാ​ദി​ഖ് ലോ​ഗോ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ബാ​ഡ്മി​ന്റ​ൺ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ഐ.​എ​സ്.​സി പ്ര​സി​ഡ​ന്റ്‌ ഇ.​പി. അ​ബ്ദു​ൽ റ​ഹ്മാ​ൻ, ന്യു ​വി​ഷ​ൻ ബാ​ഡ്മി​ന്റ​ൺ അ​ക്കാ​ദ​മി സി.​ഇ.​ഒ ബേ​ന​സീ​ർ മ​നോ​ജി​ന് കൈ​മാ​റി​യും നി​ർ​ഹ​വി​ച്ചു.

ഇ​താ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ പ്ര​ഫ​ഷ​ന​ൽ​സി​നു​വേ​ണ്ടി ഖ​ത്ത​റി​ൽ ഒ​രു സ്പോ​ർ​ട്സ് ഇ​വ​ന്റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ബാ​ഡ്മി​ന്റ​ൺ, ഫു​ട്ബാ​ൾ, ക്രി​ക്ക​റ്റ്‌, അ​ത്‍ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ൾ ന​ട​ക്കും.

ആ​ദ്യ ഘ​ട്ട​മാ​യ ബാ​ഡ്മി​ന്റ​ൺ ചാ​മ്പ്യ​ൻ​ഷി​പ് സെ​പ്റ്റം​ബ​ർ ആ​റ് വെ​ള്ളി​യാ​ഴ്ച ന്യൂ ​വി​ഷ​ൻ ബാ​ഡ്മി​ന്റ​ൺ അ​ക്കാ​ദ​മി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​ൽ​ഫ ക്യാം​ബ്രി​ഡ്ജ് സ്കൂ​ളി​ലും ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെ​ന്റ് ഒ​ക്ടോ​ബ​ർ മാ​സ​വും ഫു​ട്ബാ​ളും അ​ത്‍ല​റ്റി​ക്സും പി​ന്നീ​ടും ന​ട​ക്കു​മെ​ന്ന് സ്പോ​ർ​ട്സ് വി​ങ് ത​ല​വ​ൻ സ​ലാ​ഹ് പ​ട്ടാ​ണി അ​റി​യി​ച്ചു.

ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ൽ ശാ​രീ​രി​ക വ്യാ​യാ​മ​ങ്ങ​ളു​ടെ​യും വി​നോ​ദ​ത്തി​ന്റെ​യും പ്ര​സ​ക്തി ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും, സ​മൂ​ഹ​ത്തി​നു അ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് മെ​ഡി​സ്പോ​ർ​ട്സി​നു തു​ട​ക്കം കു​റി​ക്കു​ന്ന​ത്.

ഖ​ത്ത​റി​ലെ വി​വി​ധ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ളാ​യ ഡോ. ​മ​ക്തും അ​സീ​സ് (ഇ​ന്ത്യ​ൻ ഡോ​ക്ടേ​ഴ്സ് ക്ല​ബ്‌), ഡോ. ​ഷ​ഫീ​ഖ് താ​പ്പി, ഷീ​ന (ഇ​ന്ത്യ​ൻ ഫി​സി​യോ​തെ​റ​പ്പി അ​സോ​സി​യേ​ഷ​ൻ), അ​ക്ബ​ർ (ഇ​ന്ത്യ​ൻ ഫാ​ർ​മ​സി​സ്റ്റ് അ​സോ​സി​യേ​ഷ​ൻ), കോ​ച്ച് മ​നോ​ജ്‌ (ഡ​യ​റ​ക്ട​ർ എ​ൻ.​വി.​ബി.​സ്), ബി​ജോ​യ്‌ (ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ) തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Unique Medisports comes as sports festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.