ബി.എം സിദ്ദീഖ് (പ്രസിഡന്റ്) ഡോ. കെ.പി നജീബ് (സീ. വൈസ് പ്രസി.) കാശിഫ് ജലീൽ (വൈസ് പ്രസി.) ഹസ്മൽ ഇസ്മായിൽ (ജന.സെക്ര.) അഹമ്മദ് ഇഷാം (ഡെ. ജന.സെക്ര.) ഫിറോസ് കൊളതയിൽ (സെക്ര.) എ.ടി ഉസ്മാൻ (ട്രഷറർ)

എം.ഇ.എസ് സ്കൂളിന് പുതിയ ഭരണ സമിതി; ബി.എം. സിദ്ദീഖ് പ്രസിഡന്റ്

ദോഹ: ഖത്തറിലെ പ്രമുഖ ഇന്ത്യൻ വിദ്യാലയമായ എം.ഇ.എസ് ഇന്ത്യൻ സ്കൂളിന്റെ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു. ബി.എം സിദ്ദീഖാണ് 2023-25 കാലയളവിലെ ഭരണസമിതിയുടെ പ്രസിഡന്റ്. മറ്റു ഭാരവാഹികൾ: ഡോ. കെ.പി നജീബ് (സീനിയർ വൈസ് പ്രസിഡന്റ്), കാശിഫ് ജലീൽ (വൈസ് പ്രസിഡന്റ്), ഹസ്മൽ ഇസ്മായിൽ (ജനറൽ സെക്രട്ടറി), അഹമ്മദ് ഇഷാം (ഡെ. ജനറൽ സെക്രട്ടറി), ഫിറോസ് കൊളതയിൽ (സെക്രട്ടറി), എ.ടി ഉസ്മാൻ (ട്രഷറർ).

ഡയറക്ടർമാർ: 1 അനീഷ് പി.എ, 2 അൻസാർ ടി.കെ, 3 അഷ്റഫ് ഷറഫുദ്ദീൻ പി.ടി, 4 ബദറുദ്ദീൻ ഗുലാം മുഹിയുദ്ദീൻ, 5 ഫൈസൽ മായൻ, 6 ഒ.എം സിദ്ദീഖ്, 7 ഫസലു പി.പി, 8 ഹാഷിം എൻ.എം, 9 ഷംസുദ്ദീൻ അബ്ദുൽ ഖാദർ, 10 എ.കെ ഉസ്മാൻ.

ഭരണസമിതി ഡയറക്ടർമാരായി അനീഷ് പി.എ, അൻസാർ ടി.കെ, അഷ്റഫ് ഷറഫുദ്ദീൻ പി.ടി, ബദറുദ്ദീൻ ഗുലാം മുഹിയുദ്ദീൻ, ഫൈസൽ മായൻ, ഒ.എം സിദ്ദീഖ്, ഫസലു പി.പി, ഹാഷിം എൻ.എം, ഷംസുദ്ദീൻ അബ്ദുൽ ഖാദർ, എ.കെ ഉസ്മാൻ.

സ്കൂളിന്റെ പഠന മേഖലയിലെയും മറ്റും മികവുകൾ മെച്ചപ്പെടുത്താനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി പുതിയ ഭരണ സമിതി ദീർഘവീക്ഷണത്തോടെ ശ്രമിക്കുമെന്ന് പ്രസിഡന്റ് ബി.എം സിദ്ദീഖ് അറിയിച്ചു. വിദ്യാർത്ഥികളുടെ സമഗ്രമായ വികസനം ഉറപ്പാക്കി, വൈവിധ്യമാർന്ന പഠന അന്തരീക്ഷം നിലനിർത്തി, രക്ഷിതാക്കളുടെ താൽപ്പര്യം ഉൾകൊണ്ട് സ്ഥാനപത്തിന്റെ അഭിവൃദ്ധിക്കായി അക്ഷീണം പ്രയത്നിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - New Governing Body for MES School-BM Siddique- President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.