ആശുപത്രികളിൽ സന്ദർശകർക്ക് പുതിയ മാർഗനിർദേശങ്ങൾ

ദോഹ: ആശുപത്രികളിൽ സന്ദർശകർക്ക് പുതിയസമയം ക്രമീകരിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ. ഉച്ച 12.30 മുതൽ രാത്രി എട്ടുവരെയാണ് സന്ദർശകർക്ക് സമയം അനുവദിച്ചിരിക്കുന്നത്.സന്ദർശകർ നിർബന്ധമായും ഇഹ്തിറാസ്​ ആപ്പിലെ പച്ച സ്​റ്റാറ്റസ്​ കാണിച്ചിരിക്കണം. മാസ്​ക് ധരിക്കണം, പ്രവേശനത്തിന് മുമ്പായി താപനില പരിശോധനക്കും വിധേയമാകണം.

ഒരുസമയം ഒരാൾക്ക് മാത്രമായിരിക്കും പ്രവേശനം. പരമാവധി ഒരു മണിക്കൂറായിരിക്കും സന്ദർശനത്തിനുള്ള സമയം.ഒരു രോഗിക്ക്​ ദിവസം മൂന്ന് സന്ദർശകരെ മാത്രമേ അനുവദിക്കൂ. സന്ദർശകരുടെ കൂടെയുള്ളവർക്ക്​ അനുമതിയുണ്ടാകില്ല.

ഭക്ഷണം, പൂക്കൾ, പാനീയങ്ങൾ, ചോക്ലറ്റുകൾ തുടങ്ങിയവ ഒരു കാരണവശാലും അകത്തേക്ക് കടത്തുകയില്ല.15 വയസ്സിന് താഴെയുള്ളവർക്ക് പ്രവേശനമുണ്ടായിരിക്കുകയില്ല.കോവിഡ് ആശുപത്രികൾ, കമ്യൂണിറ്റി ഡിസീസ്​ സെൻറർ, ഹസം മിബൈരീക് ആശുപത്രി, ദി ക്യൂബൻ ആശുപത്രി, മിസൈദ് ആശുപത്രി തുടങ്ങിയ കോവിഡുമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിൽ സന്ദർശകരെ ഒരുകാരണവശാലും അനുവദിക്കുകയില്ല.

Tags:    
News Summary - New guidelines for visitors to hospitals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.