ദോഹ: പുതിയ പ്രവര്‍ത്തന കാലയളവിലേക്കുള്ള കൾചറൽ ഫോറം കാസർകോട് ജില്ലാ പ്രസിഡന്റായി മുഹമ്മദ് ഷബീറിനെ തിരഞ്ഞെടുത്തു. റമീസ് ടി. ആണ് ജനറല്‍ സെക്രട്ടറി.
ഷക്കീല്‍ തൃക്കരിപ്പൂര്‍, മധുസൂദനന്, ഫരീദ് സാദിഖ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും സാബിറ തൃക്കരിപ്പൂര്‍, ജാവിദ് ഹസ്സന്, അഫ്സല് എന്നിവരെ സെക്രട്ടറിമാരായും മുഹമ്മദ് മനാസിനെ ട്രഷററായും തിരഞ്ഞെടുത്തു. റുബീന മുഹമ്മദ് കുഞ്ഞി, സിയാദലി ടി.എം.സി, ജാസിര്‍ ബഷീര്‍, ഫഹദ് പടന്ന, ഹഫീസുല്ല കെ.വി, ഫാതിമ തസ്നീം, ഷമീബ, സാദിഖ് ഇ.വി, നൂറുല്‍ ഇംതിയാസ്, ഷമീല ഷരീഫ്, ഷജീം കോട്ടച്ചേരി, മുഹമ്മദ് കുഞ്ഞി എന്നിവരാണ് പുതിയ ജില്ല കമ്മിറ്റിയംഗങ്ങള്‍.
ജില്ല പ്രവര്‍ത്തക സംഗമത്തില്‍ വെച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
കൾചറൽ ഫോറം സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രമോഹന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം റഷീദ് കൊല്ലം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.