ദോഹ: മൂന്നു പതിറ്റാണ്ടിലേറെയായി ഖത്തറിലെ കലാ സാഹിത്യ രംഗത്ത് സജീവ സാന്നിധ്യമായ തനിമ ഖത്തറിന് 2022- 23 കാലയളവിലേക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു. ആർ.എസ് അബ്ദുൽ ജലീൽ (ഡയറക്ടർ), ഷറഫുദ്ധീൻ ബാവ (ജനറൽ സെക്രട്ടറി), അഹ്മദ് ഷാഫി, ഡോ. സൽമാൻ പൂവളപ്പിൽ (അസോസിയേറ്റ് ഡയറക്ടർമാർ), നൗഷാദ് സി (അസി.സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ.
കലാസാഹിത്യ ആവിഷ്കാരങ്ങൾ മാനവിക മൂല്യങ്ങളുടെ അടിത്തറയിൽ പുനർനിർവചിക്കപ്പെടേണ്ടതാണ്. മനുഷ്യ മനസ്സിന് ആനന്ദം പകരാന്‍ മാത്രമല്ല, വൈയക്തിക - സാമൂഹിക ജീവിതത്തെ ഉല്കൃഷ്ടമാക്കുന്നതിനുള്ള ജീവസ്സുറ്റ മാധ്യമം കൂടിയാണ് കല എന്നതാണ് തനിമയുടെ കാഴ്ചപ്പാടെന്ന് യോഗം അംഗീകരിച്ച നയരേഖ വ്യക്തമാക്കി.
പ്രവര്‍ത്തന സൗകര്യത്തിനായി ക്രമീകരിച്ച വിവിധ സോണുകളുടെ കോഡിനേറ്റര്‍മാരായി റഫീഖ് തങ്ങള്‍ (റയ്യാന്‍), സിദ്ദീഖ് എം.ടി (ദോഹ), മുജീബ് റഹ്മാന് കെ.എന്‍ (മദീന ഖലീഫ), നബീല്‍ പുത്തൂര്‍ (തുമാമ), സൽമാൻ (വക്റ) എന്നിവരെ ചുമതലപ്പെടുത്തി. അന്‍വര്‍ ഹുസൈന് വാണിയമ്പലം, നാസര്‍ ആലുവ, യൂസുഫ് പുലാപറ്റ, നാസര്‍ വേളം, സാലിം വേളം, അസീസ് മഞ്ഞിയില്‍ എന്നിവര്‍ പ്രവര്‍ത്തക സമിതി അംഗങ്ങളാണ്. പുതിയ വർഷത്തേക്കുള്ള നയ പരിപാടികൾക്ക് രൂപം നൽകാൻ അൽറയ്യാൻ സെന്ററിൽ ചേർന്ന യോഗത്തിൽ ആർ.എസ് ജലീൽ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.