പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇന്‍കാസ് എറണാകുളം ജില്ല കമ്മിറ്റി ഭാരവാഹികള്‍ സെന്‍ട്രല്‍ കമ്മിറ്റി നേതാക്കള്‍ക്കൊപ്പം

ഇൻകാസ് എറണാകുളം കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

ദോഹ: ഇൻകാസ് ഖത്തർ എറണാകുളം ജില്ല പ്രസിഡന്റയി പി.ആർ. ദിജേഷിനെയും, ജനറൽ സെക്രട്ടറിയായി ഷിജു കുര്യാക്കോസിനെയും, ട്രഷററായി ബിനീഷ് കെ. അഷറഫിനെയും തെരഞ്ഞെടുത്തു. ഐ.സി.സി ഹാളിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

ഇൻകാസ് സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് എം.സി. താജുദ്ദീൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഷെമീർ പുന്നൂരാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.ആർ. ദിജേഷ് പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു.

കെ.വി. ബോബൻ (രക്ഷാധികാരി), ഡേവിസ് ഇടശ്ശേരി (ഉപദേശക സമിതി ചെയർമാൻ), നവാസ് അലി, സൈനുദ്ദീൻ സക്കറിയ, പി.ടി. മനോജ്, അർഷാദ് മുച്ചേത്ത് (ഉപദേശക സമിതി അംഗങ്ങൾ), ഷിജോ തങ്കച്ചൻ (സീനിയർ വൈസ് പ്രസിഡന്റ്), പി.ആർ. രാമചന്ദ്രൻ, ഷാജി എൻ. ഹമീദ്, ഷെമീം ഹൈദ്രോസ് (വൈസ് പ്രസിഡന്റുമാർ), ബിനു പീറ്റർ (മീഡിയ സെക്രട്ടറി), ആന്റു തോമസ് (വെൽഫെയർ സെക്രട്ടറി), അൻഷാദ് ആലുവ (സ്പോർട്സ് സെക്രട്ടറി), ബിജു എസ്. നായർ (കൾചറൽ സെക്രട്ടറി) എന്നിവരാണ് മറ്റ് ഭാരവാഹികൾ.

യൂത്ത് വിങ് ജില്ല പ്രസിഡന്റായി മുഹമ്മദ്‌ നബീലിനെയും, ജനറൽ സെക്രട്ടറിയായി അശ്വിൻ ആർ. കൃഷ്ണയെയും, ട്രഷററായി ബേസിൽ തമ്പിയെയും തെരഞ്ഞെടുത്തു.

ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി കെ.വി. ബോബൻ, ഐ.സി.സി സെക്രട്ടറി അബ്രഹാം കെ. ജോസഫ്, സെൻട്രൽ കമ്മിറ്റി രക്ഷാധികാരി കെ.കെ. ഉസ്മാൻ, ട്രഷറർ ഈപ്പൻ തോമസ്, വൈസ് പ്രസിഡന്റ് വി.എസ്. അബ്ദു റഹ്മാൻ, ജനറൽ സെക്രട്ടറി ബഷീർ തുവാരിക്കൽ എന്നിവർ സംസാരിച്ചു. അഡ്വ. മഞ്ജുഷ ശ്രീജിത്ത് സ്വാഗതവും, യൂത്ത് വിങ് സെൻട്രൽ കമ്മിറ്റി ട്രഷറർ റിഷാദ് മൊയ്തീൻ നന്ദിയും പറഞ്ഞു.

Tags:    
News Summary - New office bearers for Incas Ernakulam Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.