ദോഹ: ഖത്തറിലെ പ്രവാസി വനിതാസംഘടനയായ കേരള വുമണ്‍സ് ഇനീഷ്യേറ്റിവ് ഖത്തറിന്റെ (ക്വിഖ്) പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ക്വിഖ് പ്രസിഡന്റ് സറീന അഹദ് അധ്യക്ഷത വഹിച്ചു. അഞ്ജു ആനന്ദ്, ഷാഹിന ഷംനാദ്, തന്‍സി ഇജാസ്, ശീതള്‍ പ്രശാന്ത്, ഷെജീത റഷീദ്, ഡോ. ഇന്ദുലേഖ സുമേഷ് എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. പ്രസിഡന്റ് സറീന അഹദ്, ജനറല്‍ സെക്രട്ടറി അഞ്ജു ആനന്ദ്, വൈസ് പ്രസിഡന്റ് ബിനി വിനോദ്, രക്ഷാധികാരി ശ്രീദേവി ജോയ്, ഡോ. ഷോമ ജിതേഷ്, കൗണ്‍സില്‍ അംഗങ്ങളായ അമ്പിളി, ഷഹര്ബന്, സുബൈറ, ഷറീന് എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി സറീന അഹദ് (പ്രസിഡന്റ്), ബിനി വിനോദ്, ഷാഹിന ഷംനാദ് (വൈസ് പ്രസിഡന്റുമാര്‍), അഞ്ജു ആനന്ദ് (ജനറല്‍ സെക്രട്ടറി), ലീന ഒലച്ചേരി (ജോ. സെക്രട്ടറി), ആശ ചുങ്കത്ത് (ട്രഷറര്‍), ഡോ. ഷോമ ജിതേഷ് (ജോ. ട്രഷറര്‍), ശീതള്‍ പ്രശാന്ത്, തന്‍സി ഇജാസ് (കള്‍ചറല്‍), കവിത ഷിബു, ഗായത്രി പ്രതീഷ് (സ്പോര്‍ട്സ്), ഡോ. ഇന്ദുലേഖ സുമേഷ്, ഷാന നസിം (വെൽഫെയര്‍), ലസിത ഗിരീഷ്, ഹാസി ദാവൂദ്, റംല ബഷീര്‍, ഷജിത റഷീദ് (അഡ്വൈസറി കമ്മിറ്റി അംഗങ്ങള്‍), അര്‍ഷ ലിനീഷ്, ഷെഹ്ന ഫൈസല്‍ (സോഷ്യല്‍ മീഡിയ കോഓഡിനേറ്റര്‍മാര്‍), ഹംന ആസാദ് (ഓഡിറ്റര്‍), ശ്രീദേവി ജോയ് (രക്ഷാധികാരി), രശ്മി ഗൗരവ്, ഫഹീമ മുസ്തഫ, പൂജ രാജേഷ്, സ്മിത മധുസൂദനന്, ഫൗസിയ സുബൈര്‍ (എക്സിക്യൂട്ടിവ് അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.