പുതുവർഷ സമ്മാനം; ദോഹ മെട്രോ പുലർച്ചെ ഓടിത്തുടങ്ങും

ദോഹ: ഖത്തറിലെ സ്വദേശികൾക്കും താമസക്കാർക്കും പുതുവർഷ സമ്മാനമായി ദോഹ മെട്രോയുടെ പ്രവർത്തന സമയം ദീർഘിപ്പിച്ച് ഖത്തർ റെയിൽ.


ജനുവരി ഒന്ന് മുതൽ പുലർച്ചെ അഞ്ച് മുതൽ ദോഹ മെട്രോ സർവീസ് ആരംഭിക്കും. സർവീസ് അവസാനിപ്പിക്കുന്ന സമയം അർധരാ​ത്രി ഒരു മണിവരെയായും നിശ്ചയിച്ചു. നേരത്തെ 11.59 വരെയായിരുന്നു ​മെട്രോ ഓടിയത്. ശനിയാഴ്ച മുതൽ വ്യാഴം വരെയാണ് ഈ സമയം. വെള്ളിയാഴ്ചകളിൽ രാവിലെ ഒമ്പത് മണി മുതൽ സർവീസ് ആരംഭിക്കും. നിലവിൽ ഉച്ചക്ക് രണ്ട് മണി മുതലാണ് സർവീസ് നടത്തുന്നത്. വെള്ളിയാഴ്ചകളിലും അർധരാ​ത്രി ഒരു മണിവരെ സർവീസ് നടത്തും.

ലുസൈൽ ട്രാമും പുതുവർഷത്തിൽ പുതിയ ഷെഡ്യൂളിലേക്ക് മാറും. ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ അഞ്ച് മുതൽ 1.30 വരെയും സർവിസ് നടത്തും. വെള്ളിയാഴ്ച രണ്ട് മുതൽ 1.30 വരെയാണ് സർവീസ്.

Tags:    
News Summary - New Year's gift; Doha Metro will start running in the morning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.