ദോഹ: നിലവിലെ അക്കാദമിക് കലണ്ടറിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് ഖത്തര്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. മുൻനിശ്ചയ പ്രകാരംതന്നെ ക്ലാസുകളും പരീക്ഷകളും നടക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
കലണ്ടറില്‍ മാറ്റങ്ങള്‍ വന്നേക്കുമെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണങ്ങൾക്കിടെയാണ് ട്വിറ്ററിലൂടെ മന്ത്രാലയം ഔദ്യോഗിക കുറിപ്പ് പുറത്തുവിട്ടത്. ഔദ്യോഗികവാര്‍ത്താ ഏജന്‍സികളില്‍നിന്നും, മന്ത്രാലയം അധികൃതരില്‍നിന്നും ഉള്ള വാര്‍ത്തകള്‍ മാത്രമേ ശ്രദ്ധിക്കാവൂ എന്ന മുന്നറിയിപ്പും നൽകി.
10, 11, 12 ക്ലാസുകളുടെ ഒന്നാം സെമസ്റ്റര്‍ പരീക്ഷ ഡിസംബര്‍ ഒന്നു മുതല്‍ 12 വരെയും, ഒന്നു മുതല്‍ ഒമ്പതു വരെയുള്ള ക്ലാസുകളുടെ പരീക്ഷ ഡിസംബര്‍ ഒന്നു മുതല്‍ ഒമ്പതാം തീയതി വരെയും നടക്കും. ഡിസംബര്‍ 19 മുതല്‍ 30 വരെ അർധവാര്‍ഷിക അവധി നല്‍കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 2022 ജനുവരി രണ്ടിനാണ് ക്ലാസുകള്‍ പുനരാരംഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.