ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റും ദോ​ഹ മു​നി​സി​പ്പാ​ലി​റ്റി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച പ്ലാ​സ്റ്റി​ക് ബാ​ഗ് ര​ഹി​ത ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ൻ

ലുലു ഹൈപ്പർ മാർക്കറ്റും ദോഹ മുനിസിപ്പാലിറ്റിയും പ്ലാസ്റ്റിക് ബാഗ് രഹിത കാമ്പയിൻ നടത്തി

ദോ​ഹ: മേ​ഖ​ല​യി​ലെ മു​ൻ​നി​ര റീ​ട്ടെ​യി​ൽ വ്യാ​പാ​ര ശൃം​ഖ​ല​യാ​യ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റും ദോ​ഹ മു​നി​സി​പ്പാ​ലി​റ്റി​യും സം​യു​ക്ത​മാ​യി പ്ലാ​സ്റ്റി​ക് ബാ​ഗ് ര​ഹി​ത ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു. ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഡി ​റി​ങ് റോ​ഡ് ഔ​ട്ട്​​ലെ​റ്റി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ ദോ​ഹ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ഷ​ൻ ആ​ൻ​ഡ് മോ​ണി​റ്റ​റി​ങ് യൂ​നി​റ്റ് മേ​ധാ​വി അ​ലി മു​ഹ​മ്മ​ദ് അ​ൽ ഖ​ഹ്താ​നി, ഭ​ക്ഷ്യ നി​യ​ന്ത്ര​ണ വി​ഭാ​ഗ​ത്തി​ലെ ഡോ. ​അ​സ്മ അ​ബൂ​ബ​ക്ക​ർ, ഡോ. ​ഹെ​ബ അ​ബ്ദു​ൽ ഹ​ക്കീം, ഡോ. ​അ​ബീ​ർ മു​ഹ​മ്മ​ദ് എ​ന്നി​വ​രു​ൾ​പ്പെ​ടെ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​​ങ്കെ​ടു​ത്തു.

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് റീ​ജ​ന​ൽ മാ​നേ​ജ​ർ ഷാ​ന​വാ​സ് പ​ടി​യ​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രും പ​ങ്കാ​ളി​ക​ളാ​യി. ഡി​സ്പോ​സി​ബി​ൾ പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ളു​ടെ പാ​രി​സ്ഥി​തി​ക ആ​ഘാ​തം ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​തി​നും സു​സ്ഥി​ര ബ​ദ​ലു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​മാ​ണ് കാ​മ്പ​യി​ൻ ന​ട​ത്തു​ന്ന​ത്. വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​വു​ന്ന ബാ​ഗു​ക​ൾ, ബ​യോ​ഡീ ഗ്രേ​ഡ​ബി​ൾ ബാ​ഗു​ക​ൾ, പേ​പ്പ​ർ/ തു​ണി ബാ​ഗു​ക​ൾ എ​ന്നി​വ പോ​ലു​ള്ള പ​രി​സ്ഥി​തി സൗ​ഹൃ​ദ ബ​ദ​ലു​ക​ളു​ടെ ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​ണ് ശ്ര​മം. കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി ലു​ലു ഗ്രൂ​പ് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന ബാ​ഗു​ക​ൾ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു. പ​രി​സ്ഥി​തി സൗ​ഹൃ​ദ ഉ​ൽ​പ​ന്ന​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ബൂ​ത്ത് സ്ഥാ​പി​ക്കു​ക​യും ചെ​യ്തു.

പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന ബാ​ഗു​ക​ൾ വ​ഹി​ക്കു​ന്ന മ​രം ഉ​ൾ​പ്പെ​ടെ ക​ലാ​രൂ​പ​ങ്ങ​ൾ കൊ​ണ്ട് ലു​ലു ഔ​ട്ട്​​ലെ​റ്റു​ക​ൾ അ​ല​ങ്ക​രി​ച്ചു. കൂ​ടാ​തെ, പ്ലാ​സ്റ്റി​ക് സൃ​ഷ്ടി​ക്കു​ന്ന പാ​രി​സ്ഥി​തി​ക അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും വി​വി​ധ മ​ത്സ​ര​ങ്ങ​ളും ന​ട​ത്തി. 2019ലെ ​ഖ​ത്ത​ർ സു​സ്ഥി​ര​ത ഉ​ച്ച​കോ​ടി​യി​ൽ പു​ര​സ്കാ​രം നേ​ടി​യ​വ​ർ എ​ന്ന നി​ല​ക്ക് ലു​ലു ഗ്രൂ​പ് പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ, സു​സ്ഥി​ര​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഏ​റെ പ്രാ​ധാ​ന്യം ന​ൽ​കു​ന്നു. ലു​ലു​വി​ന്റെ ഖ​ത്ത​റി​ലെ 23 സ്റ്റോ​റു​ക​ളി​ലും ഊ​ർ​ജ​വും ജ​ല​വും സം​ര​ക്ഷി​ക്കു​ക, മാ​ലി​ന്യം കു​റ​ക്കു​ക തു​ട​ങ്ങി പ​രി​സ്ഥി​തി സൗ​ഹൃ​ദ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നു.

19 സ്റ്റോ​റു​ക​ളി​ൽ റി​വേ​ഴ്സ് വെ​ൻ​ഡി​ങ് മെ​ഷീ​നു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. പ്ലാ​സ്റ്റി​ക് പാ​ക്കേ​ജി​ങ് കു​റ​ക്കാ​നാ​യി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് റീ​ഫി​ല്ലി​ങ് സ്റ്റേ​ഷ​നു​ക​ൾ, ക്രാ​ഫ്റ്റ് പേ​പ്പ​ർ ബാ​ഗു​ക​ൾ, ക​രി​മ്പി​ന്റെ പ​ൾ​പ്പ് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ബ​യോ​ഡീ ഗ്രേ​ഡ​ബി​ൾ പാ​ക്കേ​ജി​ങ് എ​ന്നി​വ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ഭ​ക്ഷ്യാ​വ​ശി​ഷ്ട​ങ്ങ​ളെ വെ​ള്ളം, കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ്, കൊ​ഴു​പ്പ്, പ്രോ​ട്ടീ​നു​ക​ൾ എ​ന്നി​ങ്ങ​നെ വി​ഘ​ടി​പ്പി​ക്കു​ന്ന ‘ഒ.​ആ​ർ.​സി.​എ’ എ​ന്ന നൂ​ത​ന സം​വി​ധാ​നം ലു​ലു​വി​ന്റെ ബി​ൻ മ​ഹ്മൂ​ദ് സ്റ്റോ​റി​ൽ പ​രീ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ഗ​ൾ​ഫ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ റി​സ​ർ​ച് ആ​ൻ​ഡ് ഡെ​വ​ല​പ്‌​മെ​ന്റി​ന്റെ ഗ്ലോ​ബ​ൽ സ​സ്റ്റൈ​ന​ബി​ലി​റ്റി അ​സ​സ്‌​മെ​ന്റ് സി​സ്റ്റ​ത്തി​ന് കീ​ഴി​ൽ സു​സ്ഥി​ര പ്ര​വ​ർ​ത്ത​ന സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ നേ​ടി​യ മെ​ന മേ​ഖ​ല​യി​ലെ ആ​ദ്യ​ത്തെ റീ​ട്ടെ​യി​ല​ർ​മാ​രി​ൽ ഒ​ന്നാ​ണ് ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്. കെ​ട്ടി​ട​ത്തി​ന്റെ വെ​ന്റി​ലേ​ഷ​നും ലൈ​റ്റി​ങ്ങും കാ​ര്യ​ക്ഷ​മ​മാ​യി കൈ​കാ​ര്യം ചെ​യ്യാ​ൻ ബി​ൽ​ഡി​ങ് മാ​നേ​ജ്മെ​ന്റ് സം​വി​ധാ​ന​വും സ്ഥാ​പ​നം സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - No plastic bag campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.