ദോഹ: ഖത്തറിലെ 17 സി.ബി.എസ്.ഇ സ്കൂളുകളുടെയും പങ്കാളിത്തത്തോടെ നോബ്ൾ ഇൻറർനാഷനൽ സ്കൂളും ഇന്ത്യൻ സ്പോർട്സ് സെൻററും ചെസ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. 200ലധികം വിദ്യാർഥികളാണ് വിവിധ സ്കൂളുകളിൽ നിന്നായി പങ്കെടുത്തത്. ഏറ്റവും കൂടുതൽ പോയൻറുമായി ഭവൻസ് പബ്ലിക് സ്കൂൾ ജേതാക്കളായി. ഡി.പി.എസ് മോഡേൺ ഇന്ത്യൻ സ്കൂൾ ഫസ്റ്റ് റണ്ണർഅപും, പേൾമോഡേൺ സ്കൂൾ സെക്കൻഡ് റണ്ണർ അപ്പുമായി.
സമ്മാനദാന ചടങ്ങ് ഇന്ത്യൻ എംബസി പ്രഥമ സെക്രട്ടറി സച്ചിൻ ദിനകർ ശംഖ്പാൽ ഉദ്ഘാടനംചെയ്തു. ഭവൻസ് സ്കൂൾ ടീമിന് അദ്ദേഹം ട്രോഫി സമ്മാനിച്ചു. നോബിൾ സ്കൂൾ ചെയർമാൻ ഹുസൈൻ മുഹമ്മദ് യു അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ സ്പോർട്സ് സെൻറർ പ്രസിഡൻറ് ഡോ. മോഹൻതോമസ് സംസാരിച്ചു. വിവിധ വിഭാഗങ്ങളിൽ വിജയിച്ച വിദ്യാർഥികൾ നോബിൾ സ്കൂൾ ജനറൽ സെക്രട്ടറി ബഷീർ കെ.പി, സ്കൂൾ അക്കാദമിക് ഡയറക്ടർ മുനീർ അഹമ്മദ് എന്നിവരിൽനിന്നും ഉപഹാരങ്ങൾ ഏറ്റുവാങ്ങി. നോബിൾ സ്കൂൾ പ്രിൻസിപ്പൽ ഷിബു അബ്ദുൽ റഷീദ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ റോബിൻ കെ. ജോസ് നന്ദിയും പറഞ്ഞു.
നോബിൾ സ്കൂൾ കായികവിഭാഗം മേധാവി സരിൽ എൻ.ആർ നേതൃത്വം നൽകി. സ്കൂൾ വൈസ് പ്രിൻസിപ്പൽ (അക്കാദമിക്) ജയ്മോൻ ജോയ്, സ്കൂൾ ഹെഡ് ഓഫ് സെക്ഷൻസ് ഷിഹാബുദ്ദീൻ, നിസാർ, സ്കൂൾ സി.സി.എ കോഓഡിനേറ്റർ മുഹമ്മദ് ഹസൻ, കായികവിഭാഗം അധ്യാപകരായ ആൻറണി ജർമൻസ്, ജോയ്സ് മാനുവൽ, അഞ്ജു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.