ദോഹ: കടുത്ത നിയന്ത്രണങ്ങളോടെയും സുരക്ഷ മുൻകരുതലുകളോടെയും രാജ്യത്തെ 19 നഴ്സറികൾ തുറന്നുപ്രവർത്തിക്കാൻ ഭരണവികസന തൊഴിൽ സാമൂഹിക മന്ത്രാലയം അനുമതി.തുറന്നുപ്രവർത്തിക്കുന്നതിനാവശ്യമായ എല്ലാ മാനദണ്ഡങ്ങളും സുരക്ഷ പ്രതിരോധ മുൻകരുതലുകളും പാലിച്ചതിനാലാണ് നഴ്സറികൾ തുറക്കാൻ അനുമതി നൽകുന്നതെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്തു. മന്ത്രാലയം മുന്നോട്ടുവെച്ച മാനദണ്ഡങ്ങളും നിർദേശങ്ങളും പാലിക്കുന്നതിനനുസൃതമായി മറ്റു നഴ്സറികൾക്കും അനുമതി നൽകുമെന്നും അതിെൻറ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
അനുമതി നൽകിയവ
വുഡ്ബറി നഴ്സറി, ഹണിപോട്ട് നഴ്സറി - അസീസിയ, മുഐദർ മോഡേൺ നഴ്സറി, ലിറ്റിൽ ലീഡേഴ്സ് നഴ്സറി - അബൂഹമൂർ, ക്രിയേറ്റിവ് കിഡ്സ് നഴ്സറി, സസക്സ് ഫോർ ഏർലി എജുക്കേഷൻ, ഡ്രീമേഴ്സ് നഴ്സറി, ഗ്രാൻഡ്മ നഴ്സറി - അൽ വഅബ്, പിങ്ക് ആൻഡ് ബ്ലൂ നഴ്സറി, ബിസി ഹാൻഡ്സ് നഴ്സറി, ബേബിലാൻഡ് നഴ്സറി, ബേബിസ്റ്റാർ നഴ്സറി ൈപ്രംറോസ് നഴ്സറി, പ്രീസ്കോളേഴ്സ് നഴ്സറി, സ്മർഫ് നഴ്സറി, അൽ റീം നഴ്സറി, ൈബ്രറ്റ് ബിഗിനിങ്സ് നഴ്സറി, എറിൻ മിൽസ് നഴ്സറി, ആപ്പിൾ ട്രീ നഴ്സറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.