ഒ.ഐ.സി.സി ഇൻകാസ് ഖത്തർ ജില്ല കമ്മിറ്റി ഭാരവാഹികളുടെ കൺവെൻഷനിൽ പങ്കെടുത്തവർ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾക്കൊപ്പം 

ഒ.ഐ.സി.സി ഇൻകാസ് പ്രവർത്തക കൺവെൻഷൻ

ദോഹ: ഒ.ഐ.സി.സി ഇൻകാസ് ഖത്തറിന്റെ പുനഃസംഘടിപ്പിച്ച ജില്ല കമ്മിറ്റികളുൾപ്പെടെ ഭാരവാഹികളുടെ കൺവെൻഷൻ നടത്തി. ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല ഉദ്ഘാടനം ചെയ്തു.

ഗ്ലോബൽ മെംബർഷിപ് കാമ്പയിന്റെ ഭാഗമായി ഇൻകാസ് ഖത്തറും ഔദ്യോഗികമായി അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു. ഇൻകാസ് യൂത്ത് വിങ്ങിന്റെ ഔദ്യോഗിക പ്രഖ്യാപനവും കൺവെൻഷനിൽ നടന്നു. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍റെയും യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിൽ എം.എൽ.എയുടെയും ആശംസ പ്രസിഡന്റ് സമീർ ഏറാമല കൺവെൻഷനിൽ അറിയിച്ചു.

ലോകകപ്പ് ഫുട്ബാളിനോടനുബന്ധിച്ചു നടക്കുന്ന പരിപാടികളിൽ വളന്റിയർമാരായി പങ്കെടുക്കാൻ തിരഞ്ഞെടുത്ത ഇൻകാസ് അംഗങ്ങളെ കൺവെൻഷനിൽ അഭിനന്ദിച്ചു. ജോൺ ഗിൽബർട്ട്, നാസർ വടക്കേകാട്, സിറാജ് പാലൂർ, മനോജ് കൂടൽ, കരീം നടക്കൽ, കുരുവിള ജോർജ്, ഹരികുമാർ, ആൽബർട്ട്, നൗഫൽ കട്ടുപ്പാറ, അഷറഫ് പാലക്കാട്, സലീം ഇടശ്ശേരി, ബാബു കേച്ചേരി, ഷഹീൻ മജീദ്, അജാത്ത് അബ്രഹാം, ടിജു, ബെന്നറ്റ് ജേക്കബ്, ഹാഷിം അപ്സര, സിഹാസ് ബാബു, ഷംസുദ്ദീൻ ഇസ്മായിൽ, ആരിഫ് പയന്തോങ്ങിൽ, ജോയ് പോൾ, യൂത്ത് വിങ് പ്രസിഡന്റ് നദിം മാനർ, ജനറൽ സെക്രട്ടറി നെവിൻ കുര്യൻ, ട്രഷറർ പ്രശോഭ് നമ്പ്യാർ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി നിഹാസ് കോടിയേരി സ്വാഗതവും ട്രഷറർ ജോർജ് അഗസ്റ്റിൻ നന്ദിയും പറഞ്ഞു.

Tags:    
News Summary - OICC Incas Convention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.