ദോഹ: ഖത്തറിലെ മാർച്ച് മാസത്തിലെ ഇന്ധനവിലയിൽ കുറവ്. ഖത്തർ എനർജി തിങ്കളാഴ്ച പുറത്തിറക്കിയ പുതുക്കിയ വിലനിലവാരപ്രകാരം പ്രീമിയർ പെട്രോളിന് ഫെബ്രുവരി മാസത്തേക്കാൾ അഞ്ചു ദിർഹം കുറയും. രണ്ടു റിയാലാണ് പ്രീമിയം പെട്രോളിന്റെ മാർച്ചിലെ വില. അതേസമയം, സൂപ്പർ ഗ്രേഡ് പെട്രോളിനും (2.10 റിയാൽ) ഡീസലിനും (2.05 റിയാൽ) വിലയിൽ മാറ്റമില്ല. കഴിഞ്ഞ ഒക്ടോബറിൽ അഞ്ചു ദിർഹം കൂടിയശേഷം, സൂപ്പർ ഗ്രേഡ് പെട്രോളിന് 2.10 റിയാൽതന്നെയാണ് വില. കഴിഞ്ഞ നാലു മാസമായി വിലയിൽ മാറ്റമില്ല. ഇതേ സമയംതന്നെയാണ് ഡീസലിന് 1.95 റിയാലിൽനിന്ന് 2.05 റിയാലായി ഉയർന്നത്. കഴിഞ്ഞ നാലു മാസമായി ഇതുതന്നെയാണ് വില. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര വിപണിയിൽ എണ്ണവില ഉയർന്നെങ്കിലും ഖത്തറിൽ കുറഞ്ഞത് ഏറെ ആശ്വാസമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.