ദോഹ: മാനേജ്മെന്റ് ക്ലാസ് മുറികളിലും അക്കാദമിക് പുസ്തകങ്ങളിലും പഠിച്ചെടുത്തതും, പതിറ്റാണ്ടുകളുടെ അനുഭവങ്ങളിലൂടെ തേച്ചുമിനുക്കിയതുമായ നിങ്ങളുടെ ബിസിനസ് നേതൃമികവിനെ ഒരിക്കൽകൂടി പുതുക്കിയെടുക്കാൻ കാത്തിരുന്ന ആ ദിവസം അരികിലെത്തി. ‘ഗൾഫ് മാധ്യമം’ ബോസസ് ഡേ ഔട്ടിന് ദോഹ വേദിയാകാൻ ഇനി രണ്ടു ദിവസത്തെ മാത്രം ദൂരം. ദുബൈ ഉൾപ്പെടെ വിവിധ ഇടങ്ങളിൽ ശ്രദ്ധേയമായി മാറിയ ‘ബോസസ് ഡേ ഔട്ട്’ ആദ്യമായി ഖത്തറിലെത്തുമ്പോൾ വ്യാപാര, വ്യവസായ മേഖലകളിൽ സജീവമായ വ്യക്തിത്വങ്ങളും ആവേശത്തോടെ കാത്തിരിപ്പിലാണ്. ജൂൺ ഒന്ന് ശനിയാഴ്ച ഖത്തറിലെ പഞ്ചനക്ഷത്ര ഹോട്ടലായ റാഫ്ൾസ് ഫെയർമോണ്ട് ദോഹയിലാണ് വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കുന്ന ‘ബോസസ് ഡേ ഔട്ട്’ അരങ്ങേറുന്നത്. രാവിലെ മുതൽ ഉച്ച രണ്ടുമണിവരെ ഒരു പകൽ മുഴുവൻ നീണ്ടുനിൽക്കുന്ന സംഗമത്തിൽ ദേശീയ അവാർഡ് ജേതാവായ ചലച്ചിത്ര താരവും, ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായി പ്രചോദിത പ്രഭാഷണങ്ങളിലൂടെ ശ്രദ്ധേയനുമായ ആശിഷ് വിദ്യാർഥി, സെലിബ്രിറ്റി മെൻററും ബ്രാൻഡ് ട്രെയിനറുമായ അർഫീൻ ഖാൻ, നിർമിത ബുദ്ധിയുടെ കാലത്തെ സൂപ്പർ ബ്രെയിനായ സാനിധ്യ തുൾസിനന്ദൻ എന്നീ മൂന്ന് അതിപ്രഗത്ഭരെയാണ് ‘ഗൾഫ് മാധ്യമം’ ഒരു കുടക്കീഴിലായി ദോഹയിലെത്തിക്കുന്നത്. രാവിലെ ഒമ്പതിന് ഇന്ത്യൻ അംബാസഡർ വിപുൽ ‘ബോസസ് ഡേ ഔട്ട്’ ഉദ്ഘാടനം ചെയ്യും. തുടർന്ന് 9.15ന് ആദ്യ സെഷൻ ആരംഭിക്കും.
നേരത്തെ രജിസ്റ്റർ ചെയ്യുന്ന പരിമിതമായ അംഗങ്ങൾക്കു മാത്രമാണ് ‘ബോസസ് ഡേ ഔട്ടി’ലേക്ക് പ്രവേശനം. സിംഗിൾ എൻട്രി പാസിന് 1300 റിയാലാണ് നിരക്ക്. കമ്പനികൾക്കും കോർപറേറ്റ് സ്ഥാപനങ്ങൾക്കും കൂടുതൽ ടിക്കറ്റുകൾ ഒന്നിച്ച് സ്വന്തമാക്കാവുന്ന സിൽവർ, ഗോൾഡ്, പ്ലാറ്റിനം വിത്ത് പ്രീമിയം ക്ലബ് മെംബർഷിപ് ടിക്കറ്റുകളും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 7076 0721 ബന്ധപ്പെടാം. ക്യൂ ടിക്കറ്റ്സ് വഴിയും എൻട്രി പാസുകൾ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.