നടുമുറ്റം ഓണാഘോഷം 23ന്

ദോഹ: ഓണാഘോഷത്തോടനുബന്ധിച്ച് നടുമുറ്റം ഖത്തർ ഓണോത്സവം 2022 സംഘടിപ്പിക്കുന്നു. പൂക്കള മത്സരവും ഓണസദ്യയും ഓണക്കളികളുമായി

സെപ്റ്റംബര്‍ 23ന് വെള്ളിയാഴ്ച അൽ റയ്യാൻ പ്രൈവറ്റ് സ്കൂളില്‍വെച്ചാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്.

രാവിലെ നടക്കുന്ന പൂക്കളമത്സരത്തിനുശേഷം നടുമുറ്റത്തിന്‍റെ വിവിധ ഏരിയയുടെ പ്രവർത്തകർ വീടുകളില്‍നിന്ന് തയാറാക്കിക്കൊണ്ടുവരുന്ന വിപുലമായ ഓണസദ്യയും പിന്നീട് സ്ത്രീകള്‍ക്കും കുട്ടികൾക്കുമായി നിരവധി ഗെയിമുകളും വിജയികൾക്ക് നിരവധി സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

പൂക്കളമത്സരത്തിന് രജിസ്ട്രേഷന്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. പങ്കെടുക്കാന്‍ താൽപര്യമുള്ള ടീമുകള്‍ക്ക് 77774746,74422103 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്യാവുന്നതാ

ണ്.

Tags:    
News Summary - Onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.