ദോഹ: പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ സഫാരിയിൽ സഫാരി ഓണച്ചന്തക്ക് തുടക്കമായി. ഓണത്തിനാവശ്യമായ പച്ചക്കറികളും പൂക്കളും മറ്റ് പഴവർഗങ്ങളും ഗുണമേന്മ ഒട്ടും ചോരാതെ വൻ വിലക്കുറവോടെ അവതരിപ്പിക്കുന്ന പ്രമോഷനാണ് സഫാരി ഓണച്ചന്ത. ശനിയാഴ്ച ആരംഭിച്ച ഓണച്ചന്തയുടെ ഉദ്ഘാടനം സഫാരിമാളിൽ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ, സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടർ ഷഹീൻ ബക്കർ എന്നിവർ നിർവഹിച്ചു. മറ്റ് മാനേജ്മെന്റ് പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇനി വരും ദിവസങ്ങളിൽ ഓണച്ചന്തയിലൂടെ കൂടുതൽ വിലക്കുറവിൽ വാഴയില മുതൽ എല്ലാതരം പച്ചക്കറികളും ലഭ്യമാകുമെന്നും സഫാരി മാനേജ്മെന്റ് അറിയിച്ചു.
ഓണത്തോടനുബന്ധിച്ച് സഫാരി ബേക്കറി ആൻഡ് ഹോട്ട്ഫുഡ് വിഭാഗത്തിലും മലയാളത്തനിമയോടെ നാവിൽ കൊതിയൂറും നാടൻവിഭവങ്ങൾ ലഭ്യമാകും. 25 ഓളം ഇനങ്ങളോടെയുള്ള വിഭവസമൃദ്ധമായ സദ്യയും സഫാരി ബേക്കറിയിൽ ലഭ്യമാണ്. ഓണസദ്യ മൂന്നെണ്ണം വാങ്ങുമ്പോൾ ഒരു ഓണസദ്യ സൗജന്യമായി നേടാനുള്ള അവസരവും ഒരുക്കുന്നു. 74788949, 31194933 എന്ന നമ്പറിൽ ബന്ധപ്പെട്ട് മുൻകൂർ ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് സ്പെഷൽ ഓഫർ ലഭ്യമാകുക. ആഗസ്റ്റ് 29ന് ഉച്ചക്ക് ഒരു മണി വരെ ബുക്ക് ചെയ്ത സദ്യകൾ സഫാരി ബേക്കറിയിൽനിന്നും വാങ്ങാവുന്നതാണ്.
ഒപ്പം തന്നെ ഹൗസ് ഹോൾഡ് വിഭാഗത്തിലും ഓണത്തോടനുബന്ധിച്ച് ഒട്ടനവധി ഉൽപന്നങ്ങൾക്കൊപ്പം നാടൻപാത്രങ്ങളും മൺചട്ടികളും മുളകൊണ്ടുള്ള മുറങ്ങളും നാടൻ വിളക്കുകളും മറ്റും ലഭ്യമാക്കിയിട്ടുണ്ട്.
ഓണച്ചന്തയോടൊപ്പം തന്നെ സഫരി ഗാർമെന്റ്സ് ആൻഡ് റെഡിമെയ്ഡ് വിഭാഗത്തിൽ പരമ്പരാഗതവും പുതുമയാർന്നതുമായ നിരവധി തുണിത്തരങ്ങളും മറ്റു റെഡിമെയ്ഡ് വസ്ത്രങ്ങളും വിലക്കുറവിൽ ലഭ്യമാണ്. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള ഓണക്കോടികൾ, മുണ്ടുകൾ, ഷർട്ടുകൾ, പട്ടുസാരി, പട്ടുപാവാട, പട്ടു കുപ്പായം തുടങ്ങിയവയെല്ലാം സഫാരി ഗാർമെന്റ്സ് വിഭാഗത്തിൽ സഫാരി ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
ഒപ്പം തന്നെ സഫാരി ഷോപ് ആൻഡ് ഷൈൻ മെഗാ പ്രമോഷനിലൂടെ ആറ് കിലോ സ്വർണം സമ്മാനമായി നേടാനുള്ള അവസരവും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. സഫാരിയുടെ ഏത് ഔട്ട്ലെറ്റുകളിൽ നിന്നും വെറും 50 റിയാലിന് ഷോപ്പിങ് നടത്തുമ്പോൾ ലഭിക്കുന്ന ഈ റാഫിൾ കൂപ്പൺ നറുക്കെടുപ്പിലൂടെ ഏതൊരാൾക്കും ഈ പ്രമോഷനിൽ പങ്കാളികളാകാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.