ദോഹ: രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി കാറുകളിൽനിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ച കേസിൽ ഒരാൾ പിടിയിൽ.
കാറുകളിൽനിന്ന് വിലകൂടിയ വസ്തുക്കൾ മോഷണം പോകുന്നുവെന്ന നിരന്തരമുള്ള പരാതികളെ തുടർന്ന് രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തിയ ഓപറേഷനിലാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് പ്രതിയെ പിടികൂടിയിരിക്കുന്നത്.
അറബ് വംശജനായ പ്രതി ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ചതായി സുരക്ഷ വകുപ്പ് അറിയിച്ചു. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള താമസകേന്ദ്രങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രതിയുടെ പ്രവർത്തനങ്ങൾ. പൂർണമായും അടക്കാത്തതോ ലോക്ക് ചെയ്യാത്തതോ ആയ കാറുകളിൽനിന്നാണ് വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ചിരുന്നത്. പ്രതിയുടെ താമസസ്ഥലത്ത് നടത്തിയ വിശദമായ പരിശോധനയിൽ തൊണ്ടിമുതൽ കണ്ടെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.