ദോഹ: സർക്കാർ സ്കൂളുകളിൽ പ്രവേശനത്തിനും സ്കൂൾ മാറ്റത്തിനുമായി ഒാൺലൈൻ സേവനം ആരംഭിച്ചതായി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ വെബ്സൈറ്റിലെ പബ്ലിക് സർവിസസ് പോർട്ടൽ വഴിയാണ് സേവനം ലഭ്യമാക്കിയിരിക്കുന്നത്.
ഈ സേവനങ്ങൾക്കായി രക്ഷിതാക്കൾ ഇനി മന്ത്രാലയങ്ങളിൽ നേരിട്ട് സന്ദർശിക്കേണ്ടതില്ലെന്നും ഇന്ന് മുതൽ മന്ത്രാലയത്തിൽ ഇത് സംബന്ധിച്ച് രക്ഷിതാക്കളുടെ അപേക്ഷ സ്വീകരിക്കുകയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. കോവിഡ്–19 വ്യാപനം തടയുന്നതിെൻറ ഭാഗമായി മന്ത്രാലയം സ്വീകരിക്കുന്ന നടപടികളുടെ ഭാഗമാണിത്. വിദ്യാർഥികളുടെ സ്കൂൾ പ്രവേശനത്തിനും സ്കൂൾ മാറ്റത്തിനുമായി ഒാൺലൈൻ സേവനം ഉപയോഗപ്പെടുത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. രാജ്യത്തെ പൊതുജനങ്ങൾക്ക് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ സേവനങ്ങൾ ഒാൺലൈൻ വഴി ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് പബ്ലിക് സർവിസസ് പോർട്ടൽ. എല്ലാ സേവനങ്ങളും ലഭ്യമാക്കുന്ന ഏകീകൃത ഒാൺലൈൻ സംവിധാനമാണിത്.
സർട്ടിഫിക്കറ്റ് സേവനങ്ങൾ, ഇ–രജിസ്േട്രഷൻ, പബ്ലിക് സ്കൂളുകളിലെ ഇലക്േട്രാണിക് ട്രാൻസ്ഫർ, സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, തുല്യതാ സർട്ടിഫിക്കറ്റുകൾ, അഡൽട്ട് എജുക്കേഷൻ സ്റ്റുഡൻറ് രജിസ്േട്രഷൻ ഫീസ്, ടെക്സ്റ്റ് ബുക്ക് പേമെൻറ്, ട്രാൻസ്പോർട്ടേഷൻ ഫീസ്, റിക്രൂട്ട്മെൻറ് സർവിസ് എന്നിവയെല്ലാം മന്ത്രാലയത്തിെൻറ പബ്ലിക് സർവിസസ് പോർട്ടലിലുണ്ട്.രക്ഷിതാക്കൾ https://eduservices.edu.gov.qa/ ലിങ്ക് സന്ദർശിച്ച് സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് മന്ത്രാലയം വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക് 155 ഹോട്ട്ലൈനിൽ മന്ത്രാലയവുമായി ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.