പൊതുജനാരോഗ്യമന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി), പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (പി.എച്ച്.സി.സി) എന്നിവയുടെ കീഴിലാണ് ഖത്തറിലെ സർക്കാർ ആരോഗ്യസംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. ലോകോത്തര ചികിത്സയാണ് പ്രവാസികൾക്കടക്കം ഇവിടെ സൗജന്യമായി ലഭിക്കുന്നത്.
എച്ച്.എം.സിയുടെ കീഴിലാണ് വിവിധയിടങ്ങളിലെ ഹമദ് ആശുപത്രികൾ പ്രവർത്തിക്കുന്നത്. പി.എച്ച്.സി.സിയുടെ കീഴിൽ രാജ്യത്തിെൻറ എല്ലായിടങ്ങളിലെയും ജനങ്ങൾക്ക് സേവനം ലഭിക്കുന്നതരത്തിൽ 27 പ്രാഥമികാരോഗ്യകേന്ദ്രങ്ങളും (പ്രൈമറി ഹെൽത്ത്കെയർ സെൻറർ) പ്രവർത്തിക്കുന്നുണ്ട്്. പൊതുജനാരോഗ്യമന്ത്രാലയത്തിന് കീഴിലാണ് ഖത്തർ റെഡ്ക്രസൻറിെൻറ ആശുപത്രികൾ. തൊഴിലാളികൾക്കും ബാച്ചിലേഴ്സിനുമായാണ് ഇവ.
ഖത്തറിലെ എല്ലാ ആശുപത്രികളും പരസ്പരം ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. ഫാമിലി ഹെൽത്ത് കാർഡുള്ളവർ ആദ്യം പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലാണ് ചെല്ലേണ്ടത്. വ്യക്തിഗത ഹെൽത്ത് കാർഡുള്ള തൊഴിലാളികളും ബാച്ചിലേഴ്സും ആദ്യം റെഡ്ക്രസൻറിെൻറ ആശുപത്രികളിലാണ് പോവേണ്ടത്. ഇവിടങ്ങളിൽനിന്ന് ആവശ്യമെങ്കിൽ ഹമദിെൻറ ഉയർന്ന ആശുപത്രികളിലേക്ക് രോഗിയെ റഫർ ചെയ്യും. അടിയന്തരഘട്ടമാണെങ്കിൽ, അതായത് നെഞ്ചുവേദനപോലെയുള്ളവ നിങ്ങൾക്കുണ്ടെങ്കിൽ ഹമദ് ആശുപത്രികളിലെ അടിയന്തരവിഭാഗങ്ങളിൽ നേരിട്ട് എത്തുകയും ചെയ്യാം. ഇനി ഇതൊന്നുമല്ലെങ്കിൽ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായാൽ 999 എന്ന എമർജൻസി നമ്പറിൽ വിളിച്ചാൽ അത്യാധുനിക സൗകര്യങ്ങളുള്ള ഹമദിെൻറ ആംബുലൻസുകൾ നിങ്ങളുള്ള സ്ഥലത്തേക്ക് എത്തും. പ്രാഥമിക ശുശ്രൂഷകൾ നൽകും. അടിയന്തര അവസ്ഥയാണെങ്കിൽ നിങ്ങളുമായി ആംബുലൻസ് ആശുപത്രിയിലേക്ക് കുതിക്കും. 24 മണിക്കൂറും ഈ സേവനം ലഭ്യാണ്.
ചികിത്സ വേണോ, ഹമദിെൻറ ഹെൽത്ത് കാർഡ് വേണംഖത്തറിൽ സ്വദേശിയാണെങ്കിലും വിദേശിയാണെങ്കിലും സർക്കാർമേഖലയിൽ ഉന്നത ചികിത്സ സൗജന്യമാണ്. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, ഹമദ് ആശുപത്രികൾ, റെഡ്ക്രസൻറ് ആശുപത്രികൾ എന്നിവിടങ്ങളിലൊക്കെ നിങ്ങൾക്ക് ചികിത്സ വേണമെങ്കിൽ അതിന് വേണ്ട അടിസ്ഥാനരേഖയാണ് ഹെൽത്ത് കാർഡ്. അതായത് ഒരാൾ ഖത്തറിലെത്തി ഐഡി ലഭ്യമായാലുടൻ ആദ്യം ചെയ്യേണ്ടത് ഹമദിെൻറ ഹെൽത്ത് കാർഡ് എടുക്കലാണെന്ന് സാരം. ഹെൽത്ത് കാർഡിെൻറ പിറകിൽ ഹെൽത്ത് സെൻറർ നമ്പർ ഉണ്ടാകും.
അവിെടയാണ് ചികിത്സക്കായി ചെല്ലേണ്ടത്. വ്യക്തിഗത ഹെൽത്ത് കാർഡുള്ള ബാച്ചിേലഴ്സിെൻറയും തൊഴിലാളികളുടെയും കാർഡിലെ നമ്പർ 21 ആയിരിക്കും. ഇവർ റെഡ്ക്രസൻറിെൻറ വർക്കേഴ്സ് ഹെൽത്ത് സെൻററുകളിലാണ് പോകേണ്ടത്. ഫാമിലി ഹെൽത്ത് കാർഡിൽ ഓരോരുത്തരുടെയും ഹെൽത്ത് സെൻററിെൻറ നമ്പർ ഉണ്ടാകും. അവിടെയാണ് ഇത്തരത്തിലുള്ളവർ ചികിത്സക്കായി പോകേണ്ടത്. യാത്രാ ആവശ്യം, ജോലിമാറ്റം തുടങ്ങിയ ആവശ്യങ്ങൾക്കായുള്ള കോവിഡ് ടെസ്റ്റിനും ഫാമിലി ഹെൽത്ത് കാർഡുള്ളവർക്ക് ഇങ്ങനെയാണ് സൗകര്യം. ഇവർക്ക് കോവിഡ് ടെസ്റ്റിന് 50 റിയാൽ ആണ് ഫീസ് വേണ്ടത്. ഹെൽത്ത് കാർഡ് കാലാവധി കഴിഞ്ഞതാണെങ്കിൽ 156 റിയാൽ ആവശ്യമാണ്.100 റിയാൽ കാർഡ് പുതുക്കുന്നതിനുള്ള സാധാരണ ഫീസ് ആണ്. എല്ലാ ചികിത്സയും ഹെൽത്ത്കാർഡുള്ളവർക്ക് സൗജന്യമാണ്.
ഗുരുതരരോഗം വരാൻ കാത്തിരുന്ന് മലയാളികൾ
ഹെൽത്ത് കാർഡാണ് ഖത്തറിലെ ചികിത്സക്കുള്ള അടിസ്ഥാനരേഖയെങ്കിലും പിന്നീട് എടുക്കാം എന്ന ചിന്തയിലാണ് മലയാളികളടക്കമുള്ള പല പ്രവാസികളും. നൂറു റിയാൽ മുടക്കിയാൽ ഹെൽത്ത് കാർഡ് കിട്ടുമെങ്കിലും 'എന്നെ രോഗം ബാധിക്കില്ല' എന്ന ചിന്തയാണ് പലർക്കും. ഇതോടെ ഗുരുതരരോഗം ബാധിച്ചാൽ ചികിത്സകിട്ടാൻ നെട്ടോട്ടമോടുകയാണ് പലരും. ഹെൽത്ത് കാർഡില്ലെങ്കിൽ ചികിത്സ ഏറെ സങ്കീർണമാകും. ഭീമമായ പണച്ചെലവും വരും.
നാട്ടിലെത്താൻ മുൻകൂട്ടിയുള്ള കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണമെന്ന ചട്ടം നിലവിൽവന്നുകഴിഞ്ഞു. ഖത്തറിൽ കോവിഡ് ടെസ്റ്റ് നടത്തണമെങ്കിൽ ഹെൽത്ത് കാർഡ് നിർബന്ധമാണ്. ഇതോടെ ഹെൽത്ത് കാർഡ് എടുക്കാനുള്ള നെട്ടോട്ടത്തിലാണിപ്പോൾ മലയാളികളടക്കമുള്ളവർ.കോവിഡ് സാഹചര്യമായതിനാൽ ഇപ്പോൾ ഇതിനുള്ള സാഹചര്യം പ്രതികൂലവുമാണ്. അത്യാവശ്യഘട്ടം വരുന്നതിന് മുേമ്പ കാര്യങ്ങൾ ചെയ്യുന്നതാണ് എപ്പോഴും നല്ലത്, െഹൽത്ത് കാർഡിെൻറ കാര്യത്തിൽ പ്രത്യേകിച്ചും.
ഹെൽത്ത് കാർഡ് എങ്ങനെ ലഭ്യമാകും
വെറും 100 റിയാൽ മുടക്കിയാൽ ഖത്തർ ഐഡിയുള്ള ആർക്കും ഹെൽത്ത് കാർഡ് ഏറെ എളുപ്പത്തിൽ ലഭ്യമാകും.പ്രവാസജീവിതത്തിൽ ആരോഗ്യപ്രശ്നങ്ങൾ എന്നത് എപ്പോഴും സംഭവിക്കാവുന്ന ഒന്നാണ്. സ്വകാര്യമേഖലയിൽ ചികിത്സതേടുക എന്നത് ചെലവേറിയതുമാണ്.ഹമദ് മെഡിക്കൽ കോർപറേഷെൻറ ഹെൽത്ത് കാർഡ് എടുത്താൽ ഖത്തറിൽ സർക്കാർ ആശുപത്രികളിൽ മികച്ച ചികിത്സ സൗജന്യമായി ലഭിക്കും. ഖത്തർ ഐഡി കാർഡുള്ള ആർക്കും 100 റിയാൽ മാത്രം നൽകി ഹെൽത്ത് കാർഡ് എടുക്കാം.
https://www.hamad.qa എന്ന സൈറ്റിൽ വിശദവിവരങ്ങൾ ഉണ്ട്. 107 എന്ന സഹായനമ്പറിൽ വിളിച്ചാൽ മലയാളത്തിൽ അടക്കം വിവരങ്ങൾ ലഭിക്കും.ബാച്ചിലേഴ്സിനും തൊഴിലാളികൾക്കും ഹെൽത്ത്കാർഡ് എടുക്കാൻ നിലവിൽ അബൂഹമൂർ റിലീജിയസ് കോംപ്ലക്സിന് അടുത്തുള്ള ഖത്തർ റെഡ്ക്രസൻറിെൻറ ഹെൽത്ത് സെൻററിൽ മാത്രമേ സൗകര്യം ഉള്ളൂ. കോവിഡ് സാഹചര്യം ആയതിനാലാണിത്.സാധുവായ ഖത്തർ ഐഡൻറിൻറി കാർഡ്, ഒരു ഫോട്ടോ, 100 റിയാൽ എന്നിവയുമായാണ് എത്തേണ്ടത്.
വ്യാഴം, വെള്ളി, ശനി ഒഴികെ എല്ലാ ദിവസവും ഈ സൗകര്യം ലഭ്യമാണ്. പുലർച്ച 5.30നാണ് ഇതിനുള്ള ടോക്കൺ നൽകുക. നിലവിൽ വൻതിരക്കായതിനാൽ നേരത്തേ എത്തുന്നതാണ് നല്ലത്.ഒരേ കമ്പനിയിലെ രണ്ടിൽ കൂടുതൽ ആൾ ഉണ്ടെങ്കിൽ മൻദൂബിനെ ഇക്കാര്യം ഏൽപിക്കുകയാണ് വേണ്ടത്. മൻദൂബ് കാർഡുമായി ജീവനക്കാരുടെ രേഖകൾ സഹിതം വന്നാൽ ഒന്നിച്ച് ഹമദിൽ പോയി ഹെൽത്ത് കാർഡ് എടുക്കാനുള്ള നമ്പർ കൊടുക്കുന്നതാണ്.ഒരുവർഷമാണ് എല്ലാ ഹെൽത്ത്കാർഡുകളുടെയും കാലാവധി. അതുകഴിഞ്ഞാൽ പുതുക്കണം.
ഓൺലൈനിൽ പുതുക്കാൻ https://portal.www.gov.qa/.../services/renewHealthCardPortal എന്ന ലിങ്കിൽ കയറി നടപടികൾ പൂർത്തിയാക്കുകയാണ് വേണ്ടത്. കാർഡ് കേടുവന്നാലോ മറ്റോ വീണ്ടും പ്രിൻറ് എടുക്കാനുള്ള സൗകര്യവും ഇതിലുണ്ട്.നേരിട്ട് പോയാൽ ഹമദ് ആശുപത്രിയുടെ കാഷ് കൗണ്ടറിലോ പി.എച്ച്.സികളിലോ കാർഡ് പുതുക്കാനുള്ള സൗകര്യം ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.