ദോഹ: ഖത്തറിലെ മുതിർന്ന മാധ്യമ പ്രവർത്തകനും കെ.എം.സി.സി മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന പി.എ. മുബാറക് (66) ദോഹയിൽ അന്തരിച്ചു. രണ്ടുമാസത്തിലധികമായി അസുഖബാധിതനായി ഹമദ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
എറണാകുളം ജില്ല മുസ്ലിംലീഗ് ഭാരവാഹിയായിരുന്ന ആലുവ പരേതനായ പി.എ. അബ്ദുറഹ്മാൻ കുട്ടിയുടെയും മൂവാറ്റുപുഴ പട്ടിലായികുടിയിൽ പരേതയായ എ.ജെ. ഫാത്തിമയുടെയും മകനാണ്. ഭാര്യ നാജിയ മുബാറക് കഴിഞ്ഞ ഏപ്രിലിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ടു.
മക്കൾ: നാദിയ (ദുബൈ), ഫാത്തിമ (ഖത്തർ). മരുമക്കൾ: മുഹമ്മദ് ഷമീൻ (ദുബൈ), മുഹമ്മദ് പർവീസ് (ഖത്തർ ഫൗണ്ടേഷൻ). സഹോദരങ്ങൾ: പി.എ. മെഹബൂബ്, ലത്തീഫ്, അഹമ്മദ്, ആമിന, സെയ്തു, സുഹ്റ, ജലാൽ, നിസാ അലി, റസിയകുട്ടി കമ്മദ്.
ഖബറടക്കം ശനിയാഴ്ച ദോഹയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മയ്യിത്ത് നമസ്കാരം മഗ്രിബ് നമസ്കാരാനന്തരം അബൂഹമൂർ പള്ളിയിൽ.
നാല് പതിറ്റാണ്ടിലേറെയായി ഖത്തറിലുണ്ടായിരുന്ന പി.എ. മുബാറക് വിവിധ സാമൂഹിക സാംസ്കാരിക സംഘടനാ നേതൃത്വത്തിലും സജീവമായിരുന്നു. വാണിജ്യ മന്ത്രാലയത്തിലെ മുൻ ഉദ്യോഗസ്ഥനായിരുന്നു. ശേഷം, ബിസിനസ് കൺസൾട്ടൻറായും പ്രവർത്തിച്ചു. ചന്ദ്രിക ദിനപത്രത്തിന്‍റെറ ഖത്തറിലെ ആദ്യകാല ലേഖകനായിരുന്നു. നിര്യാണത്തിൽ ഖത്തർ ഇന്ത്യൻ മീഡിയാ ഫോറം അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.