ദോഹ: പുതുകാലത്തെ വെല്ലുവിളികൾ നേരിടാനും പുത്തൻസാധ്യതകൾ കണ്ടെത്താനും അവരവരുടെ കഴിവും നൈപുണ്യവും നിരന്തരം പുതുക്കണമെന്ന ആഹ്വാനവുമായി പുളിക്കൽ പഞ്ചായത്ത് കെ.എം.സി.സി സ്കിൽ ഡെവലപ്മെന്റ് പഠന പരിശീലന പദ്ധതി പടവുകൾക്ക് തുടക്കമായി.
ആദ്യ സെഷനിൽ ‘ജോലിക്ഷമത വർധിപ്പിക്കാനായുള്ള ഐ.ടി ടൂളുകൾ’എന്ന വിഷയത്തിൽ പ്രായോഗിക പരിശീലനം നടന്നു. ഓഫിസ് ജോലി ഫലപ്രദമാക്കാനായി വിവിധ ഇൻഫർമേഷൻ ടെക്നോളജി സങ്കേതങ്ങളെ ഫലപ്രദമായി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് വിശദീകരിച്ചു. ഐ.ടി വിദഗ്ധനും പരിശീലകനുമായ കെ.കെ. സാദിഖ് പരിശീലനത്തിന് നേതൃത്വം നൽകി.
കെ. മുഹമ്മദ് ഈസ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി നേതാക്കളായ സവാദ് വെളിയങ്കോട്, അക്ബർ വെങ്ങാശ്ശേരി, റഫീഖ് കൊട്ടപ്പുറം, ജലീൽ പള്ളിക്കൽ, ഷമീർ മണ്ണറോട്ട്, ഖമറുദ്ധീൻ ഒളവട്ടൂർ, അലി മൊറയൂർ, മഷ്ഹൂദ് തിരുത്തിയാട്, നിയാസ് കൈപേങ്ങൽ, ഹനീഫ് ഹുദവി എന്നിവർ സംബന്ധിച്ചു.
ഭാരവാഹികളായ പി.ടി. ഫിറോസ്, എ.കെ. ഷംസീർ, കെ.എ. വഹാബ്, ബഷീം അരൂർ, സഫീർ നീറാട് എന്നിവർ നേതൃത്വം നൽകി. തുടർ സെഷനുകളിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് q.kmccpulikkal@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.