ഫലസ്​തീൻ: അമീർ–ജോർഡൻ രാജാവ്​ ടെലിഫോൺ ചർച്ച

ദോഹ: ഫലസ്​തീനുമായി ബന്ധപ്പെട്ട വിഷയത്തിൽ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി ജോർഡൻ രാജാവ്​ അബ്​ദുല്ല രണ്ടാമൻ ഇബ്​നു അൽ ഹുസൈനുമായി ടെലിഫോണിൽ ചർച്ച നടത്തി. ഗസ്സയിൽ ഇസ്രായേൽ തുടർന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളും കൈയേറ്റവും അധിനിവേശവും സംബന്ധിച്ചുള്ള ആശങ്ക ഇരുവരും പങ്കുവെച്ചു. ഖത്തറും ജോർഡനും തമ്മിലുള്ള ഉഭയകക്ഷി സഹകരണം സംബന്ധിച്ചും അവ ശക്തിപ്പെടുത്തുന്നതുസംബന്ധിച്ചും ചർച്ച നടത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.