ദോഹ: ഫലസ്തീൻ ജനതയുടെ ചരിത്രവും വർത്തമാന സംഭവ വികാസങ്ങളും വിലയിരുത്തി എസ്.കെ.എസ്.എസ്.എഫ് നാഷനൽ കമ്മിറ്റി ഫലസ്തീൻ ഐക്യദാർഢ്യവും ചരിത്ര സെമിനാറും നടത്തി. കെ.ഐ.സി. പ്രസിഡന്റ് എ.വി. അബൂബക്കർ ഖാസിമി ഉദ്ഘാടനം ചെയ്തു. ‘ചരിത്ര ഫലസ്തീൻ നാം അറിയേണ്ടത്’, ‘സയണിസം ഗൂഢാലോചനകളും ഇടപെടലുകളും’, ‘പോരാട്ടവഴിയിലെ ഫലസ്തീൻ ചെറുത്തുനിൽപ്’ എന്നീ വിഷയങ്ങളിൽ ഫൈസൽ നിയാസ് ഹുദവി, എസ്.എ.എം. ബഷീർ, അജ്മൽ കെ.പി എന്നിവർ സംസാരിച്ചു. ഫലസ്തീൻ ജനതക്ക് സ്വതന്ത്ര ഫലസ്തീൻ സാധ്യമാക്കലിലൂടെ മാത്രമേ നീതി നൽകാൻ സാധ്യമാകുകയുള്ളൂവെന്നും അതിനായി ഐക്യരാഷ്ട്ര സഭയും ലോക രാജ്യങ്ങളും ഇടപെടണമെന്നും ഖത്തർ എസ്.കെ.എസ്.എസ്.എഫ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ നിർദേശപ്രകാരമുള്ള പ്രാർഥന ദിനാചരണത്തിന് സ്വഫ്വാൻ തങ്ങൾ ഏഴിമല, മാലിക് ഹുദവി എന്നിവർ നേതൃത്വം നൽകി. അജ്മൽ റഹ്മാനി, ഫദ്ലു സാദത്ത് നിസാമി, ശഫീഖ് ഗസ്സാലി, റംഷാദ് എടക്കഴിയൂർ സംസാരിച്ചു. റാഷിദ് റഹ്മാനി, റഈസ് ഫൈസി, സത്താർ കുട്ടോത്ത് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.