പാരാലിമ്പിക്സിൽ ഖത്തറിന്റെ അലി അർഷാദ് (ഇടത്) മത്സരിക്കുന്നു

പാരാലിമ്പിക്സ്: അലി അർഷദ് ഫൈനലിൽ

ദോഹ: പാരിസിൽ നടക്കുന്ന പാരാലിമ്പിക്സ് ഗെയിംസിൽ ഖത്തറിന്റെ അലി അർഷാദ് ഫൈനലിൽ. ടി 34 വിഭാഗം നൂറ് മീറ്ററിലാണ് മിന്നുന്ന വേഗത്തിൽ ഫിനിഷ് ചെയ്തുകൊണ്ട് താരം മെഡൽ പോരാട്ടത്തിന് യോഗ്യത നേടിയത്. 15.20 സെക്കൻഡിലായിരുന്നു വീൽചെയറിൽ കുതിച്ച അലി അർഷാദിന്റെ ഫിനിഷ്.

ഹീറ്റ്സിൽ മൂന്നാം സ്ഥാനത്തായിരുന്നു അദ്ദേഹം. യു.എ.ഇയുടെ മുഹമ്മദ് ഉസ്മാൻ ഉൾപ്പെടെ ഒമ്പത് പേരാണ് ഫൈനലിൽ ഇടംപിടിച്ചത്. കരിയറിലെ ഏറ്റവും മികച്ച സമയത്തിൽ ഒന്നാം സ്ഥാനത്തേക്ക് ഓടിയെത്താൻ കഴിഞ്ഞത് സന്തോഷകരമാണെന്ന് 20കാരനായ അലി അർഷാദ് പറഞ്ഞു.

പാരാലിമ്പിക്സിലെ മെഡൽ നേട്ടം തന്റെ സ്വപ്നമാണെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെയായി മൂന്ന് പാരാലിമ്പിക് മെഡലുകളാണ് ഖത്തരി താരങ്ങൾ സ്വന്തമാക്കിയത്. അബ്ദുറഹ്മാൻ അബ്ദുൽ ഖാദിർ 2016 റിയോയിൽ വെള്ളിയും 2020 ടോക്യോയിൽ വെങ്കലവും നേടി. ഇത്തവണ ഖത്തർ ടീമിന്റെ ഭാഗമായ സാറ മസൂദ് റിയോയിൽ വെള്ളി നേടിയിരുന്നു.

Tags:    
News Summary - Paralympics- Ali Arshad in final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.