ദോഹ: ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ പാരീസ് ഇന്‍റർനാഷനലിനു കീഴിലെ പുതിയ ഹൈപ്പർമാർക്കറ്റ് വ്യാഴാഴ്ച വൈകീട്ട് മൂന്നു മണിക്ക് മുൻതസ ഇബ്നു സീന സ്ട്രീറ്റിൽ പ്രവർത്തനം ആരംഭിക്കും. ഷോപ്പിങ് മേഖലയിൽ നവ്യാനുഭവങ്ങളോടെ ഗുണമേന്മയിൽ ഉന്നത നിലവാരം പുലർത്തുന്നതായിരിക്കും ഇതെന്ന് പാരീസ് ഇന്‍റർനാഷനൽ ഗ്രൂപ് ചെയർമാൻ ടി.കെ. ഇസ്മായിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് വൈകീട്ട് മൂന്നു മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ശൈഖ് അഹമ്മദ് അലി ബിൻ ഫാല നാസർ ആൽഥാനി മുഖ്യാതിഥിയായിരിക്കും. ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ സംബന്ധിക്കും.
1985ൽ ഖത്തറിലെ ബിസിനസ് രംഗത്തേക്ക് പ്രവേശിച്ച പാരിസ് ഗ്രൂപ് നിരവധി മേഖലകളിൽ മികവ് പ്രകടിപ്പിച്ചാണ് ജൈത്രയാത്ര തുടരുന്നത്. റിയൽ എസ്റ്റേറ്റ്, റസ്റ്റാറന്‍റ്, ബിൽഡിങ് മെറ്റീരിയൽസ്, മൊത്ത-ചില്ലറ വിതരണം എന്നീ വിവിധ മേഖലകളിൽ ഖത്തറിലെ സജീവ സാന്നിധ്യമായി. റീട്ടെയിൽ മേഖലയിൽ ചെറുതും വലുതുമായ അമ്പതിൽപരം ഔട്ട് ലെറ്റുകൾ പ്രവർത്തിപ്പിക്കുന്ന പരിചയ സമ്പന്നത പുതിയ ഹൈപ്പർ മാർക്കറ്റിൽ ഉപഭോക്താക്കൾക്ക് ഏറെ ഗുണം ചെയ്യുമെന്ന് മാനേജ്മെന്റ് അംഗങ്ങൾ പറഞ്ഞു. ഫാമിലി ഷോപ്പിങ് ഏറ്റവും ആസ്വാദ്യകരമാക്കുന്ന രീതിയിലാണ് മുൻതസയിലെ 'പാരീസ് ഹൈപ്പർ മാർക്കറ്റ്' രൂപകൽപന ചെയ്തിരിക്കുന്നതെന്നും പറഞ്ഞു.
ഗ്രോസറി ഫുഡ്, നോൺ ഫുഡ്, ഫ്രഷ് ഫ്രൂട്ട്സ്, വെജിറ്റബിൾ, ഫ്രഷ് ഫിഷ്, മീറ്റ്, സലാഡ്, ഡെയ്ലി, ബ്രഡ് ആൻഡ് ബേക്കറി, ഡെയറി, ഫ്രോസൺ, ഫാഷൻ, ഫൂട്വെയർ, ലൈഫ് സ്റ്റൈൽ, പെർഫ്യൂം, ടെക്നോളജി, സ്പോർട്സ്, ടോയ്സ്, സ്റ്റേഷനറി വിഭാഗങ്ങളിലായി ഒരു ലക്ഷത്തിലേറെ ഉല്പന്നങ്ങൾ ലഭ്യമാണ്. മൊബൈൽ, വാച്ച് കൗണ്ടറുകൾ, കോസ്മെറ്റിക് കൗണ്ടറുകൾ തുടങ്ങിയവയും ഹൈപ്പർ മാർക്കറ്റിൽ സജ്ജീകരിച്ചിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച്ആകർഷകമായ സമ്മാനങ്ങളും പ്രമോഷനുകളും ഡിസ്കൗണ്ടുകളും ഉപഭോക്താക്കൾക്കായി ഒരുക്കിയതായി അറിയിച്ചു. വാർത്തസമ്മേളനത്തിൽ സി.ഇ.ഒ മുഹമ്മദ് ഇസ്മായിൽ, ഡയറക്ടർ ഓപറേഷൻസ് കെ. അഫ്സൽ, എക്സിക്യൂട്ടിവ് ഡയറക്ടർ ടി.കെ. ജാഫർ, ഫിനാൻസ് മാനേജർ ശംസുദ്ദീൻ കുളത്തൂർ, ജനറൽ മാനേജർ പി.ബി. ഹാഷിം എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.