ദോഹ: ഖത്തറിലേക്ക് വരുേമ്പാൾ മരുന്ന് കൈവശം വെക്കുന്നവർ കരുതിയിരിക്കുക. രാജ്യത്തേക്ക് വരുന്നവരും മടങ്ങുന്നവരുമായ യാത്രക്കാർ കൈവശംവെക്കുന്ന മരുന്നുകൾ സ്വന്തം ആവശ്യത്തിനുള്ളത് മാത്രമായിരിക്കണം. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി മരുന്ന് കൊണ്ടുവരുന്നത് അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിനുകീഴിെൽ ഡ്രഗ് എൻഫോഴ്സ്മെൻറ് വിഭാഗം മുന്നറിയിപ്പ് നൽകുന്നു. സ്വന്തം ആവശ്യത്തിനുള്ള മരുന്നുകൾക്ക് തന്നെ ഡോക്ടറുടെ കുറിപ്പും മരുന്ന് സംബന്ധിച്ച വിവരങ്ങളും കൈയിൽ കരുതണം.
മാനസികരോഗത്തിനുള്ള മരുന്നോ അനുബന്ധ വസ്തുക്കളോ കരുതുന്നവർ അതിെൻറ കൂടെ രോഗിയുടെ പേരും രോഗവിവരങ്ങളും മരുന്നിെൻറ ശാസ്ത്രീയനാമവും വിപണിനാമവും അടങ്ങിയ വിശദമായ മെഡിക്കൽ പ്രിസ്ക്രിപ്ഷൻ രേഖകൾ കരുതണം. ഈ രേഖകൾ ആധികാരിക മെഡിക്കൽ സ്ഥാപനങ്ങളിൽ നിന്നുള്ളതുമായിരിക്കണം. ഡോക്ടറുടെ കുറിപ്പടിയുടെ കാലാവധി ആറ് മാസത്തിനുള്ളിലുള്ളതും ആയിരിക്കണം. മരുന്നുകൾ കൈവശം െവച്ചവർക്കായിരിക്കും അതുമായി ബന്ധപ്പെട്ട പൂർണ നിയമ ഉത്തരവാദിത്തം. ഡ്രഗ് എന്‍ഫോഴ്സ്മെൻറ് വിഭാഗം, മാധ്യമ ബോധവത്കരണവിഭാഗം, ഉദ്യോഗസ്ഥന് ഫസ്റ്റ് ലഫ്റ്റനൻറ് അബ്ദുല്ല കാസിമാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിെൻറ ഭാഗമായി സംഘടിപ്പിച്ച വെബിനാറിലാണ് അദ്ദേഹം അറിയിച്ചത്.
നാട്ടിൽനിന്ന് വരുേമ്പാൾ ഉറ്റ ബന്ധുവിനും സുഹൃത്തിനുമുള്ള മരുന്നും കൈവശംവെക്കൽ മലയാളിയുടെ മനുഷ്യത്വത്തിെൻറ കൂടി മുഖമാണ്. നാട്ടിലെ വിപണി വിലയെ അപേക്ഷിച്ച് ഇവിടെ വില കൂടുതലായതിനാൽ രക്തസമ്മർദത്തിനും പ്രമേഹത്തിനും ഹൃദയസംബന്ധമായ അസുഖങ്ങൾക്കുമെല്ലാമായി പതിവായി കഴിക്കുന്ന മരുന്നുകൾ വാങ്ങിവരെ ബന്ധുക്കളെ ഏൽപ്പിക്കുന്നത് പതിവാണ്.
ഇതിനെല്ലാം കൂച്ചുവിലങ്ങിടുന്നതാണ് ആഭ്യന്തര മന്ത്രാലയത്തിെൻറ മുന്നറിയിപ്പ്. ഇതുപ്രകാരം, പ്രിയപ്പെട്ടവർക്കുള്ള മരുന്നുകൾ വരെ കൈവശം വെക്കാൻ യാത്രക്കാർ മടിക്കും. നിയമവിരുദ്ധ മയക്കുമരുന്ന്, അപകടകരമായ വസ്തുക്കള്‍ എന്നിവയുടെ പട്ടിക ഐക്യരാഷ്ട്രസഭ പുറത്തിറക്കിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള എല്ലാ എക്സിറ്റ്, എന്‍ട്രി പോയിൻറുകളിലും ഇവ ലഭ്യമാണ്. ഖത്തര്‍ ലീഗല്‍ വെബ്സൈറ്റായ അല്‍മീസാൻ പരിശോധിച്ച് നിരോധിത മരുന്നുകൾ കണ്ടെത്താമെന്ന് അബ്ദുല്ല കാസിം അറിയിച്ചു. വെബ്സൈറ്റ്: https://www.almeezan.qa/default.aspx?language=en.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.