ദോഹ: ഖത്തറിലെ വിവിധ പ്രവാസി സംഘടനകളുടെ കൂട്ടായമയായ പ്രവാസി കോഓഡിനേഷൻ കമ്മറ്റി (പി.സി.സി) സംഘടിപ്പിക്കുന്ന വെബിനാർ വ്യാഴാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഖത്തർ സമയം വൈകീട്ട് 5.30ന് നടക്കുന്ന പരിപാടിയിൽ സുപ്രീംകോടതിയിലെ അഭിഭാഷകൻ അഡ്വ. കാളീശ്വരം രാജ്, മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ എന്നിവർ സംസാരിക്കും.
ഇന്ത്യൻ ഭരണഘടനയുടെ വെളിച്ചത്തിൽ 'അഭിപ്രായസ്വാതന്ത്ര്യം, മാധ്യമസ്വാതന്ത്ര്യം' എന്നീ വിഷയത്തിലാണ് പ്രഭാഷണം നടക്കുക. മീഡിയവൺ ചാനലിന് വിലക്കേർപ്പെടുത്തിയതിനെ കുറിച്ച് പ്രമോദ് രാമൻ സംസാരിക്കും.
ഇന്ത്യൻ ഭരണഘടനാമൂല്യങ്ങൾ പ്രവാസിസമൂഹത്തിൽ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത്തെ പ്രഭാഷണ പരിപാടിയാണ് വ്യാഴാഴ്ച നടക്കുന്നതെന്നും കമ്മിറ്റി ചെയർമാൻ അഡ്വ. നിസാർ കോച്ചേരി, ജനറൽ കൺവീനർ വി.സി. മശ്ഹൂദ് എന്നിവർ അറിയിച്ചു .
സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന പരിപാടിയുടെ ഐഡി: 85187117342 പാസ്വേഡ്: 2022
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.