ദോഹ: പേൾ ഖത്തറിൽ നിർമാണത്തിലിരിക്കുന്ന പദ്ധതികൾ ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം ആദ്യത്തിലോ പൂർത്തിയാക്കി കൈമാറുമെന്ന് പേൾ ഖത്തർ ഡെവലപ്പർമാരായ യുനൈറ്റഡ് ഡെവലപ്മെൻറ് കമ്പനി (യു.ഡി.സി) സി.ഇ.ഒ ഇബ്റാഹിം ജാസിം അൽ ഉഥ്മാൻ പറഞ്ഞു. രാജ്യത്തെ മനുഷ്യനിർമിത ദ്വീപാണ് പേൾ ഖത്തർ. അധിക പദ്ധതികളുടെയും പിന്നിൽ ഖത്തരി റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സാണ്. വിദേശ ഡെവലപ്പർമാരുടെ സാന്നിധ്യവും കൂടുതലാണ്.
കോവിഡ്-19 പ്രതിസന്ധികൾക്കിടയിലും കമ്പനിയുടെ സാമ്പത്തികരംഗം മെച്ചപ്പെട്ടിരിക്കുകയാണെന്നും അൽ ഉഥ്മാൻ കൂട്ടിച്ചേർത്തു.
പേൾ ഖത്തറിലെ വികസന പ്രവർത്തനങ്ങൾ അതിെൻറ അവസാനത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. മറ്റു മേഖലകളിലേക്ക് ശ്രദ്ധ തിരിക്കുകയാണ് ഇനി ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. 2500 വിദ്യാർഥികൾക്ക് പ്രവേശനം നൽകാൻ സാധിക്കുന്ന സ്കൂൾ നിർമാണത്തിലാണ്. പേൾ ഖത്തറിെൻറ ലാൻഡ്മാർക്കായേക്കാവുന്ന പള്ളിയുടെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖത്തറിലെ ഏറ്റവും പ്രധാനപ്പെട്ടതും ഏറെ പ്രത്യേകത നിറഞ്ഞതുമായ പ്രദേശമാണ് പേൾ ഖത്തർ.
മറ്റു മേഖലകളിലെ നിർമാണ പ്രവർത്തനങ്ങളെക്കാൾ ഏറെ ചെലവേറിയതാണ് ഇവിടെയുള്ള നിർമാണങ്ങൾ. അതിനാൽ തന്നെ ജീവിത ചെലവിൽ വർധന സ്വാഭാവികമാണ്. ഹോട്ടലുകൾ, റസ്റ്റാറൻറുകൾ, ഷോപ്പുകളെല്ലാം ഇവിടെയുണ്ട്.
ഗവൺമെൻറ് സർവിസ് സെൻറർ, ഫയർസ്റ്റേഷൻ എന്നിവയെല്ലാം പേൾ ഖത്തറിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, പുതിയ ക്ലിനിക്കിെൻറ നിർമാണം നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
അന്താരാഷ്ട്ര സ്കൂൾ അടക്കമുള്ള പുതിയ പ്രധാന പദ്ധതികളാണ് പേള്‍ ഖത്തറില്‍ വരുന്നത്. ഇതുസംബന്ധിച്ച മൂന്നു കരാറിൽ യുനൈറ്റഡ് ഡെവലപ്മെൻറ് കമ്പനി (യുഡിസി) ഒപ്പുെവച്ചു. പേള്‍ ഖത്തറിെൻറയും ജീവാന് ദ്വീപിെൻറയും മാസ്റ്റര്‍ ഡെവലപ്പറാണ് യു.ഡി.സി.
പദ്ധതികളിലെ ആകെ നിക്ഷേപ മൂല്യം ഏകദേശം 1.2 ബില്യണ്‍ റിയാലാണ്.
പേള്ഖത്തറില് യുൈനെറ്റഡ് സ്കൂള്‍ ഇൻറര്‍നാഷനല്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി പ്രമുഖ ബ്രിട്ടീഷ് വിദ്യാഭ്യാസ ഗ്രൂപ്പായ ഓര്‍ബിറ്റല്‍ എജുക്കേഷനുമായി ഒപ്പുെവച്ചതാണ് ഒരു കരാര്‍. ഹംഗറി, സ്ലൊവീനിയ, സ്പെയിന്, റഷ്യ, ചൈന, എക്വഡോര്‍ ഉൾപ്പെടെയുള്ള രാജ്യങ്ങളില്‍ രാജ്യാന്തര സ്കൂളുകള്‍ പ്രവര്‍ത്തിപ്പിച്ചുവരുന്ന ആഗോളശൃംഖലയാണ് ഓര്‍ബിറ്റല്‍ എജുക്കേഷന്‍. യുൈനറ്റഡ് സ്കൂള്‍ ഇൻറര്‍നാഷനലിെൻറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അല്ദര്വിഷ് എന്‍ജിനീയറിങ് കമ്പനിയുമായി ഒപ്പുെവച്ചതാണ് രണ്ടാമത്തെ കരാര്‍. േഫ്ലാറസ്റ്റ ഗാര്‍ഡന്‍സില്‍ രൂപകല്പന, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി രമാകോ ട്രേഡിങ് ആൻഡ് കോണ്‍ട്രാക്റ്റിങ് കമ്പനിയുമായാണ് മൂന്നാമത്തെ കരാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.