ദോഹ: ഖത്തറിൽനിന്ന് അബൂസംറ അതിർത്തി വഴി സൗദിയിലെ സൽവയിൽ പ്രവേശിച്ചവർക്ക് സൗദി അധികൃതരുടെ സ്വീകരണം. ഖത്തർ ഉപരോധം അവസാനിപ്പിച്ച് അൽ ഉല കരാറിൽ ജി.സി.സി രാജ്യങ്ങൾ ഒപ്പുവെച്ചതോടെയാണ് അതിർത്തികൾ തുറന്നത്. അതിർത്തിയായ സൽവയിൽ സൗദി കസ്റ്റംസ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഖത്തറിൽനിന്നെത്തിയവരെ ഉദ്യോഗസ്ഥർ ശനിയാഴ്ച പൂകൾ നൽകി വരവേറ്റു. കോവിഡ് പ്രതിരോധമടക്കമുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയാണ് ഇവർ സൗദിയിലേക്ക് യാത്ര ചെയ്തത്. ഇവരെ സ്വീകരിക്കുന്നതിെൻറ ചിത്രങ്ങൾ സൗദി കസ്റ്റംസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഖത്തറുമായുള്ള കര-വ്യോമ-കടൽ അതിർത്തികൾ ജി.സി.സി കരാറിെന തുടർന്ന് തുറന്നയുടൻതന്നെ കര അതിർത്തിയായ സൽവയിൽ തങ്ങളുെട പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ടെന്നും സൗസി അറിയിച്ചു.
ഇതിനു മറ്റ് സർക്കാർ വിഭാഗങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുകയാണെന്നും കസ്റ്റംസ് അറിയിച്ചു. സൗദി, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് രാജ്യങ്ങൾ ഖത്തറിനായി അതിർത്തികൾ തുറന്നതോടെ സാമൂഹ്യ-സാമ്പത്തിക-വാണിജ്യമേഖലകൾ പുത്തൻ ഉണർവിലേക്ക് നീങ്ങുകയാണ്. ഈ രാജ്യങ്ങളെല്ലാംതന്നെ ഒരാഴ്ചക്കുള്ളിൽ എല്ലാ ബന്ധവും പഴയപടി ആക്കുമെന്ന് യു.എ.ഇ വിദേശകാര്യസഹമന്ത്രി അൻവർ ഗർഗാഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഖത്തറിലേക്കുള്ള യാത്രാബന്ധം യു.എ.ഇ ശനിയാഴ്ച മുതൽ പുനഃസ്ഥാപിച്ചിട്ടുണ്ട്. 2022 ഖത്തർ ലോകകപ്പിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനെപ്പട്ടതാണ് യു.എ.ഇയിലെ മേഖലാതല വ്യോമഗതാഗതകേന്ദ്രം. ഒമാൻ, യു.എ.ഇ, ബഹ്ൈറൻ രാജ്യങ്ങളിലേക്ക് പോകാൻ ഖത്തറിലുള്ളവർ ആശ്രയിക്കുന്നത് സൗദിയുടെ സൽവ അതിർത്തിയാണ്.
ഉപരോധം നീങ്ങിയതോടെ റിയൽ എസ്റ്റേറ്റ്, വിനോദസഞ്ചാരം, ട്രാവൽസ് തുടങ്ങിയ വിവിധ മേഖലകളിൽ ഉണ്ടായ പ്രതിസന്ധി നീങ്ങും. ഹജ്ജ്, ഉംറ തീർഥാടനത്തിന് ഖത്തറിൽനിന്ന് ട്രാവൽസ് സ്ഥാപനങ്ങൾ പ്രത്യേക പാക്കേജുകൾ ഏർപ്പെടുത്തുന്നത് പഴയപടി ആകും. ഗതാഗതം പുനരാരംഭിക്കുന്നതോടെ ഹോട്ടൽ വ്യവസായം കൂടുതൽ ഊർജസ്വലമാകും. ഖത്തർ കര അതിർത്തിപങ്കിടുന്ന സൗദിയുടെ ഭാഗമായ അൽഅഹ്സയിലെ ഹോട്ടൽ, അപാർട്ട്മെൻറ് മേഖലയും പഴയ ഉണർവിലേക്ക് വരും. ഖത്തറിലും സൗദിയിലും മറ്റ് ജി.സി.സി രാജ്യങ്ങളിലും ശാഖകളും ബന്ധവുമുള്ള കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഉപരോധം നീങ്ങിയത് വൻനേട്ടമാണ്.
മലയാളികളടക്കം ആയിരക്കണക്കിന് പ്രവാസികൾ തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ് സാധനങ്ങൾ, സ്പെയർപാർട്സുകൾ തുടങ്ങിയവ എത്തിച്ചിരുന്നത് കരമാർഗം ദുബൈയിൽ നിന്നായിരുന്നു. ഈ മേഖലയും പഴയ രൂപത്തിലേക്ക് വരുമെന്നും ഗൾഫിലെ തൊഴിൽ സാധ്യതകൾ കൂടുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.