ദോഹ: കോവിഡ് സാഹചര്യത്തിൽ വീടിനകത്തോ പുറത്തോ ഒത്തുചേരുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണത്തിൽ ആരോഗ്യ മന്ത്രാലയത്തിെൻറ വിശദീകരണം. പുതിയ കോവിഡ് നിയന്ത്രണങ്ങൾ നിലവിൽവന്നതോടെ ഒത്തുചേരുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ആർക്കൊക്കെ എന്നതുസംബന്ധിച്ച് വ്യക്തതക്കുറവുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഒത്തുചേരൽ സംബന്ധിച്ച് മന്ത്രാലയം വ്യക്തത വരുത്തിയത്.
ഒരേ വീട്ടിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് (കുട്ടികളുൾപ്പെടെ) പാർക്കുകളിലും ബീച്ചുകളിലും പൊതു ഇടങ്ങളിലും പോകുന്നതിനോ ഓട്ടം, നടത്തം, നീന്തൽ, സൈക്ലിങ് തുടങ്ങി വ്യായാമങ്ങളിലേർപ്പെടുന്നതിനോ തടസ്സമില്ല. എന്നാൽ, ഇങ്ങനെ പുറത്തുപോകുന്ന കുടുംബാംഗങ്ങൾ അവിടെയെത്തുന്ന മറ്റുള്ളവരുമായി ഒത്തുചേരാനോ കൂടിക്കലരാനോ പാടില്ല.
ഒരേ വീട്ടിൽ തന്നെ താമസിക്കുന്ന കുടുംബാംഗങ്ങൾക്കു മാത്രമായിരിക്കും ഔട്ട്ഡോർ ഒത്തുചേരലിന് അനുമതിയുണ്ടാകുക. കോവിഡ്-19 വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞ അഞ്ചു പേരിൽ കൂടാത്തവർക്ക് പുറത്ത് ഒത്തുകൂടാം.
അതേസമയം മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൂട്ടം കൂടുന്നത് ഒഴിവാക്കുക, തുടങ്ങിയ എല്ലാ മുൻകരുതലുകളും എല്ലാവരും പാലിച്ചിരിക്കണമെന്നും ഇതിൽ വീഴ്ച വരുത്തരുതെന്നും മന്ത്രാലയം ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.