ദോഹ: ഖത്തറിൽ സൂപ്പർ ഗ്രേഡിന് പിന്നാലെ, പ്രീമിയം ഗ്രേഡ് പെട്രോളിനും രണ്ട് റിയാൽ കടന്നു. ശനിയാഴ്ച പുറത്തുവിട്ട ആഗസ്റ്റിലെ വിലനിലവാര പ്രകാരം പ്രീമിയം ഗ്രേഡിന് 2.05 റിയാലും സൂപ്പർ ഗ്രേഡിന് 2.10 റിയാലുമാണ് പുതിയ വില. ഡീസൽ ലിറ്റിന് 1.95 റിയാലായി. സൂപ്പർ ഗ്രേഡ് ജൂലൈയിലാണ് രണ്ട് റിയാലിലെത്തിയത്്. ഒരുമാസം കൊണ്ട് 10 ദിർഹം വർധിച്ച് പുതിയ വില 2.10 റിയാലിലെത്തി. മൂന്നു മാസത്തിനിടെ 30 ദിർഹം വർധനയാണുണ്ടായത്. ഡീസലിന് അഞ്ചു ദിർഹം കൂടി 1.95 റിയാലിലെത്തി.
ജൂലൈയിൽ പ്രീമിയം ഗ്രേഡിന് 1.95ഉം സൂപ്പർ ഗ്രേഡിന് രണ്ട് റിയാലുമായിരുന്നു വില. ജുലൈയിലാണ് ഒരുവർഷത്തിനിടെ ആദ്യമായി പെട്രോൾ വില രണ്ട് റിയാലിലെത്തിയത്. ഖത്തർ പെട്രോളിയാണ് പുതുക്കിയ വിലവിവരം പുറത്തുവിട്ടത്.
മാസം, പ്രീമിയം പെട്രോൾ, സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ എന്ന ക്രമത്തിൽ
2021 ജനുവരി 1.30 -1.35 -1.30
2021 ഫെബ്രുവരി 1.45 -1.50 -1.45
2021 മാർച്ച് 1.60 -1.65 -1.60
2021 ഏപ്രിൽ 1.80 -1.85 -1.70
2021 മേയ് 1.80 -1.85 -1.65
2021 ജൂൺ 1.85 -1.90 -1.75
2021 ജൂലൈ 1.95-2.00-1.90
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.