ദോഹ: രാജ്യത്ത് പെേട്രാൾ, ഡീസൽ വിലയിൽ വീണ്ടും വർധനവ്. വർധനവ് വ്യക്തമാക്കിക്കൊണ്ടുള്ള വാഹന ഇന്ധനങ്ങളുടെ പുതിയ നിരക്കുകൾ ഖത്തർ പെേട്രാളിയം ഇന്നലെ പുറത്തുവിട്ടു. സൂപ്പർ േഗ്രഡ്, പ്രീമിയം പെേട്രാളുകൾക്ക് 10 ദിർഹം വീതമാണ് ഇന്നലെ വർധിച്ചത്. ഇതോടെ പ്രീമിയം േഗ്രഡ് പെേട്രാളിന് രണ്ട് റിയാലും സൂപ്പർ േഗ്രഡ് പെേട്രാളിന് 2.10 റിയാലുമായി. അതേസമയം ഡീസലിന് അഞ്ച് ദിർഹം വർധിച്ച് ലിറ്ററിന് 2.05 റിയാലായി.
ഇതാദ്യമായാണ് പ്രീമിയം പെേട്രാൾ നിരക്ക് രണ്ട് റിയാലിലെത്തുന്നത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. രാജ്യത്തെ പെേട്രാൾ, ഡീസൽ വിലയിൽ ഉൗർജ്ജമന്ത്രാലയം നിയന്ത്രണമേർപ്പെടുത്തിയതിന് ശേഷം ഏറ്റവും കൂടിയ നിരക്കാണിത്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിലുണ്ടായ ഇടിവാണ് വാഹന ഇന്ധനങ്ങളുടെ വില നിയന്ത്രിക്കുന്നതിന് സർക്കാറിനെ േപ്രരിപ്പിച്ചത്.
2017 സെപ്തംബർ മുതൽ ഖത്തർ പെേട്രാളിയമാണ് പുതുക്കിയ വില നിശ്ചയിച്ചു കൊണ്ടുള്ള അറിയിപ്പ് പുറത്തിറക്കുന്നത്. 2016 ജൂണിൽ പുതിയ തീരുമാനപ്രകാരം പ്രഥമ വിലവിവര പട്ടിക പുറത്തിറക്കുമ്പോൾ പെേട്രാൾ പ്രീമിയം ലിറ്ററിന് 1.20 റിയാലും സൂപ്പറിന് 1.30 റിയാലുമായിരുന്നു വില.ഡീസൽ ലിറ്ററിന് 1.40 റിയാലും. കഴിഞ്ഞ മാസം പെേട്രാളിനും ഡീസലിനും വിലയിൽ നേരിയ കുറവുണ്ടിയിരുന്നുവെങ്കിലും പുതുക്കിയ നിരക്കിൽ വലിയ വർധനവാണുണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.