ദോഹ: ബാസിലിൽ നിന്നും നാലാമത് ഫാർമ എക്സ്പ്രസ് സർവീസ് അടുത്ത മാസം മുതൽ ആരംഭിക്കുമെന്ന് ഖത്തർ എയർവേയ്സ് കാർഗോ അറിയിച്ചു. ഇതോടെ മെയ് എട്ട് മുതൽ ബാസിലിൽ നിന്നും ആഴ്ചയിൽ 10 ഫാർമ എക്സ്പ്രസ് സർവീസുകൾ നിലവിൽ വരുമെന്ന് ഖത്തർ എയർവെയ്സ് ഇറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
ഫെബ്രുവരിയിൽ ബാസിലിൽ നിന്നും ബ്രസൽസിൽ നിന്നുമുള്ള ഫാർമ എക്സ്പ്രസ് സർവീസുകളുടെ എണ്ണം ഖത്തർ എയർവെയ്സ് കാർഗോ വർധിപ്പിച്ചിരുന്നു. ഫാർമസ്യൂട്ടിക്കൽ, ഹെൽത്ത് കെയർ ഉൽപന്നങ്ങൾ മാത്രം കയറ്റിയയക്കാൻ കഴിയുന്ന കാർഗോ വിമാനങ്ങളാണ് ഫാർമ എക്സ്്പ്രസുകൾ.
ലോകത്ത് ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങളുടെ സുരക്ഷിത, വിശ്വാസ്യതയുള്ള ഗതാഗതത്തിനായി ആവശ്യമുയർന്നതിനെ തുടർന്നാണ് വിമാനങ്ങളുടെ എണ്ണം വർധിപ്പിച്ചതെന്ന് ഖത്തർ എയർവെയ്സ് കാർഗോ ചീഫ് കാർഗോ ഓഫീസർ ഉൾറിച് ഓഗിർമാൻ പറഞ്ഞു.
2015ലാണ് ഫാർമ എക്സ്പ്രസ് വിമാന സർവീസുകൾക്ക് ഖത്തർ എയർവെയ്സ് തുടക്കം കുറിക്കുന്നത്. കുറഞ്ഞ കാലം കൊണ്ട് തന്നെ ഈ വിഭാഗത്തിൽ ലോകത്തിലെ മുൻനിര സർവീസുകളുടെ കൂടെയെത്താൻ ഖത്തർ എയർവെയ്സിനായിട്ടുണ്ട്. ഫാർമസ്യൂട്ടിക്കൽ ഹബുകളായി അറിയപ്പെടുന്ന ബാസിൽ, ബ്രസൽസ്, മുംബൈ, അഹ്മദാബാദ്, ഹൈദ്രാബാദ് എന്നിവിടങ്ങളിൽ നിന്നാണ് ഫാർമ എക്സ്പ്രസുകൾ സർവീസ് നടത്തുന്നത്. എയർബസ് എ330ആണ് ഇതിനായി ഖത്തർ എയർവെയ്സ് ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.