ദോഹ: പ്രൈമറി െഹൽത്ത് കോർപറേഷൻ (പി.എച്ച്.സി.സി) കൂടുതൽ സ്മാർട്ടാകുന്നു. സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിനും അപ്പോയൻറ്മെൻറുകളടക്കം ഓൺലൈനാക്കുന്നതിനും മുന്നോടിയായി പുതിയ വെബ്സൈറ്റ് പ്രകാശനം െചയ്തു. പി.എച്ച്.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മാനേജിങ് ഡയറക്ടർ ഡോ. മറിയം അബ്ദുൽ മലിക് ഉദ്ഘാടനം ചെയ്തു. www.phcc.gov.qa എന്നതാണ് വിലാസം. ഉടൻതന്നെ പി.എച്ച്.സി.സിയുമായി ബന്ധപ്പെട്ട് ഓൺലൈനിൽ അപ്പോയൻറ്മെൻറുകൾ എടുക്കാൻ കഴിയും. ആരോഗ്യകേന്ദ്രങ്ങളിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യുന്ന നടപടി ഒഴിവാക്കി പൊതുജനങ്ങൾക്ക് ഓൺലൈനിലൂടെ സേവനങ്ങൾ ബുക്ക് ചെയ്യാൻ ഉടൻ സാധിക്കുമെന്ന് പി.എച്ച്.സി.സി ഹെൽത്ത് ഇൻഫർമേഷൻ സിസ്റ്റം എക്സിക്യൂട്ടിവ് ഡയറക്ടർ അലക്സാൻഡ്ര തരാസി പറഞ്ഞു.
രേഖകൾ ഓൺലൈൻ വഴി അപ്ലോഡ് െചയ്യാനുമാകും. പൊതു സർക്കാർ സേവനങ്ങൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യുക എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായാണ് പി.എച്ച്.സി.സിയും നടപടികൾ പൂർത്തീകരിക്കുന്നത്. ആരോഗ്യസംബന്ധമായ വിവരങ്ങളും അറിവുകളും പൊതുജനങ്ങളുമായി പങ്കുവെക്കാനുള്ള സൗകര്യം കൂടി ഒരുക്കുന്നുണ്ട്. ദേശീയ ആരോഗ്യനയമനുസരിച്ച് എല്ലാവർക്കും ഗുണമേന്മയുള്ള ആരോഗ്യസുരക്ഷ നൽകുക എന്നതുകൂടി ലക്ഷ്യമാണ്. പി.എച്ച്.സി.സിയുടെ പുതിയ മാറ്റങ്ങളും പുത്തൻ വികസന കാര്യങ്ങളും ജനങ്ങളുമായി പങ്കുവെക്കുന്ന തരത്തിൽ പൊതുജനങ്ങളുമായി കൂടുതൽ ഇടപഴകാൻ വിവരസാങ്കേതികവിദ്യയെ കൂടുതൽ ഉപയോഗപ്പെടുത്തുകയാണ് പി.എച്ച്.സി.സി ചെയ്യുന്നത്. രാജ്യത്തിൻെറ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പരിഗണിച്ച് എല്ലാ ഭാഗത്തുമുള്ള രോഗികൾക്ക് സേവനം നൽകുക എന്ന ലക്ഷ്യത്തോടെ ആകെ 27 ഹെൽത്ത് സെൻററുകളാണ് പ്രവർത്തിക്കുന്നത്. ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷനാണ് ഖത്തറിൽ പ്രാഥമിക ചികിത്സസൗകര്യങ്ങൾ പൊതുമേഖലയിൽ ഒരുക്കുന്നത്. ദേശീയ ആരോഗ്യനയത്തിനനുസരിച്ച് ഉന്നത ഗുണനിലവാരത്തിലുള്ള രോഗീസൗഹൃദ ചികിത്സയാണ് എല്ലാ ഹെൽത്ത് സെൻററുകളിലും നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.