ദോഹ: പി.എം ഫൗണ്ടേഷൻ, ഗൾഫ്മാധ്യമവുമായി സഹകരിച്ച് ദോഹയിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ ടാലൻറ് സെർച്ച് പരീക്ഷയിലെ വിജയികൾക്ക് ഉപഹാരം നൽകി. ഗൾഫ്മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്തു. മാധ്യമം–മീഡിയവൺ എക്സിക്യുട്ടീവ് കമ്മിറ്റി ചെയർമാൻ റഹീം ഒാമശ്ശേരി അധ്യക്ഷത വഹിച്ചു. പി.എം ഫൗണ്ടേഷൻ ട്രസ്റ്റി ഡോ. കെ.ടി. അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി. എഫ്.സി.സി എക്സിക്യുട്ടീവ് ഡയറക്ടർ ഹബീബ്റഹ്മാൻ കീഴിശേരി, അഡ്വ. ഇസുദ്ദീൻ എന്നിവർ സംസാരിച്ചു.
വിജയികളായ ദീതി ദിനേശൻ, സമീഹ തസ്നി, നിഹാൽ അലി ഇബ്രാഹിം, അബ്ദുൽ ബാസിത് , ഹസീന മുഹമ്മദ് (അഞ്ചുപേരും എം.ഇ.എസ് ഇന്ത്യൻ സ്കൂൾ), നിദ ഫാത്തിമ (ദോഹ മോഡേൺ ഇന്ത്യൻ സ്കൂൾ), ആദിത്യകുമാർ ഭഗത് (ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ) എന്നിവർക്ക് സാക്ഷ്യപത്രവും കാഷ്അവാർഡും പുസ്തകങ്ങൾ വാങ്ങാനുള്ള ഗിഫറ്റ് വൗച്ചറും സമ്മാനമായി നൽകി. ഗൾഫ്മാധ്യമം സീനിയർ റിപ്പോർട്ടർ ഒ. മുസ്തഫ സ്വാഗതവും റസിഡൻറ് മാനേജർ ടി.സി. അബ്ദുൽ റഷീദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.