ദോഹ: പ്രവാസികൾക്കായി കേന്ദ്ര -സംസ്ഥാന സർക്കാറുകൾ നട പ്പാക്കുന്ന വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങളും അവകാശങ് ങളും ഓരോ പ്രവാസിക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ സം ഘടനകളുടെ പ്രതിനിധികൾ ഒന്നിക്കുന്നു. പ്രവാസി സാമൂഹിക പ്രവർത്തകൻ അബ്ദുൽ റഊഫ് കൊണ്ടോട്ടിയാണ് ഇതിന് മുൻകൈയെടുക്കുന്നത്. ഇദ്ദേഹത്തിെൻറ നേതൃത്വത്തിൽ ഇതിനായി ഖത്തറിലെ മുപ്പതിലധികം സംഘടനകളുടെ തെരഞ്ഞെടുത്ത പ്രതിനിധികൾക്കായി ശിൽപശാല നടത്തി. വിവിധ പദ്ധതിയുടെ ലക്ഷ്യങ്ങൾ, ആനുകൂല്യങ്ങൾ, അവ ലഭിക്കാനാവശ്യമുള്ള നടപടിക്രമങ്ങൾ എന്നിവയിൽ പ്രായോഗിക പരിശീലനം നൽകി.
കേന്ദ്ര സർക്കാർ പദ്ധതിയായ പ്രവാസി ഭാരതീയ ഭീമാ യോജന, കേരള സർക്കാർ പദ്ധതികളായ നോർക്ക ഐഡൻറിറ്റി കാർഡ്, സാന്ത്വന, ചെയർമാൻ ഫണ്ട്, പ്രവാസി പുനരധിവാസത്തിനായി നോർക്കാ പദ്ധതി, പിന്നാക്ക വിഭാഗ കോർപറേഷൻ വഴി ചുരുങ്ങിയ പലിശയിൽ നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയായ റീടേൺ, കേരള സംസ്ഥാന ന്യൂനപക്ഷ വികസന ഫിനാൻസ് കോർപറേഷൻ വഴി നടപ്പാക്കുന്ന ചുരുങ്ങിയ പലിശ നിരക്കിലെ പുനരധിവാസ പദ്ധതി, മൂന്ന് ലക്ഷം വരെ ലഭ്യമാവുന്ന വിസാ ലോൺ, നോർക്കാ സ്കിൽ അപ്ഗ്രഡേഷൻ കോഴ്സുകൾ, എൻ.ആർ.ഐ പൊലീസ് എയ്ഡ്സെൽ, നാട്ടിൽ പ്രവാസികളുടെ സ്വത്ത് സംരക്ഷണത്തി നായി ചെയ്യേണ്ട നടപടികൾ, പ്രവാസി പ്രശ്ന പരിഹാര സമിതി, നോർക്ക വനിത സെൽ, നോർക്കയുടെ നേതൃത്വത്തിലെ വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെൻറ്, പ്രവാസി ഡിവിഡൻറ് പദ്ധതി, പ്രവാസി നിക്ഷേപ കമ്പനി, പ്രവാസി ക്ഷേമനിധി, പ്രവാസി ചിട്ടി, പ്രവാസികൾക്ക് നാട്ടിലെ വിവിധ മത്സര പരീക്ഷ തുടങ്ങിയ വിഷയങ്ങളിലായിരുന്നു പരിശീലനം.
ഐ.സി.ബി.എഫ് പ്രസിഡൻറ് പി.എൻ. ബാബുരാജൻ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി സംസാരിച്ച നോർക്കാ ഡയറക്ടർ സി.വി. റപ്പായി നോർക്കയുടെ വിവിധ കാര്യങ്ങൾ വിവരിച്ചു. ഐ.സി.സി മാനേജിങ് കമ്മിറ്റി അംഗം മുഹ്സിൻ, ഐ.സി.ബി.എഫ് കമ്മിറ്റി അംഗം രജനി മൂർത്തി എന്നിവർ സംസാരിച്ചു. ശമീർ തലയാട് അധ്യക്ഷത വഹിച്ചു. സബീന അബ്ദുൽ ജലീൽ കോഴ്സ് വിവരണം നടത്തി. ബൽക്കീസ് അബ്ദുൽ നാസർ സ്വാഗതവും അബ്ദുല്ല പൊയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.