ദോഹ: കഴിഞ്ഞ ദിവസം സമാപിച്ച ലോക കേരള സഭയിൽ പ്രവാസി പ്രശ്നങ്ങൾ ഉന്നയിച്ച് ഖത്തറ ിലെ പ്രതിനിധികൾ. കേരള നിയമസഭയിൽ ജനുവരി ഒന്ന്, രണ്ട്, മൂന്ന് തീയതികളിലായാണ് ലോ ക കേരള സഭ ചേർന്നത്. സ്ഥിരം ക്ഷണിതാക്കളായ നോർക്ക റൂട്ട്സ് ഡയറക്ടർ സി.വി. റപ്പായ ി, സംസ്കൃതി സെൻട്രൽ കമ്മിറ്റി അംഗം പ്രമോദ് ചന്ദ്രൻ, സംസ്കൃതി പ്രസിഡൻറ് എ. സുനിൽ, ഐ .സി.ബി.എഫ് പ്രസിഡൻറ് പി.എൻ ബാബുരാജൻ എന്നിവരും പ്രവാസി സാമൂഹിക പ്രവർത്തകൻ അബ്ദുൽ റഊഫ് കൊണ്ടോട്ടി, സംസ്കൃതി സെൻട്രൽ കമ്മിറ്റി അംഗം അഹ്മദ് കുട്ടി എന്നിവരുമാണ് ഖത്തറിൽ നിന്ന് പങ്കെടുത്തത്. ലോകമെമ്പാടുമുള്ള പ്രവാസികളുമായി ബന്ധെപ്പട്ട വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും പരിഹാരം കാണാനുമുള്ള വേദിയായാണ് ലോക കേരള സഭ പ്രവർത്തിക്കുന്നത്.
പ്രവാസി പുനരധിവാസം, മയക്കുമരുന്ന് കേസുകളിൽ മലയാളികൾ ഉൾപ്പെെടയുള്ള ഇന്ത്യക്കാർ അകപ്പെടുന്നത്, പ്രവാസി ക്ഷേമപദ്ധതികൾ, ഡ്രാഫ്റ്റ് എമിഗ്രേഷൻ ബിൽ, ഗൾഫ് മേഖലക്കപ്പുറം ജപ്പാൻ പോലുള്ള രാജ്യങ്ങളിലെ ജോലിസാധ്യതകൾ തുടങ്ങിയ വിഷയങ്ങളാണ് ഖത്തറിൽ നിന്നുള്ളവർ ഉന്നയിച്ചത്. പ്രവാസികളെ ഏെറ ബാധിക്കുന്ന ഡ്രാഫ്റ്റ് എമിഗ്രേഷൻ ബിൽ 2019 അതത് സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചേ നടപ്പാക്കാവൂവെന്ന് പി.എൻ. ബാബുരാജൻ ആവശ്യപ്പെട്ടു. മയക്കുമരുന്നു കേസുകളിൽ ഇന്ത്യക്കാർ പിടിക്കപ്പെടുന്നത് കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇൗ രംഗത്ത് ശക്തമായ ബോധവത്കരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി ക്ഷേമനിധിയിലെ പ്രായപരിധി ഒഴിവാക്കുക, സാന്ത്വന പദ്ധതിയുമായി ബന്ധപ്പെട്ട വരുമാന പരിധി ഉയർത്തുക, പദ്ധതിയിൽ തവണകൾ അടക്കാൻ മുടങ്ങിയവരുടെ പിഴ സംഖ്യ ഒറ്റത്തവണയെങ്കിലും ഒഴിവാക്കുക, നിലവിൽ ആരോഗ്യ മേഖലയിലേക്ക് മാത്രം നടക്കുന്ന നോർക്ക റിക്രൂട്ട്മെൻറ് മറ്റു മേഖലയിലേക്കും വ്യാപിപ്പിക്കുക, പ്രവാസി സംരംഭകർക്ക് പരിശീലനം നൽകുക, ലാഭവിഹിതം നൽകുന്ന തരത്തിലുള്ള പലിശരഹിത പദ്ധതികൾ നടപ്പാക്കുക തുടങ്ങിയ വിഷയങ്ങൾ അബ്ദുൽ റഉൗഫ് കൊണ്ടോട്ടി സർക്കാറിൽ സമർപ്പിച്ചു. സാധാരണ പ്രവാസികൾക്ക് ഏറെ ദോഷകരമായി ബാധിക്കുന്ന വ്യവസ്ഥകൾ അടങ്ങിയ പ്രവാസി മാര്യേജ് രജിസ്ട്രേഷൻ ബിൽ ചർച്ചക്ക് വരുേമ്പാൾ ജനപ്രതിനിധികൾ ഇടപെടണമെന്നും അദ്ദേഹം ആവശ്യെപ്പട്ടു. നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസം ഉറപ്പാക്കണമെന്നും ഇക്കാര്യത്തിൽ കൂടുതൽ നടപടികൾ ഉണ്ടാകണമെന്ന് എ. സുനിൽ കുമാർ ആവശ്യപ്പെട്ടു. അതേസമയം, മറ്റ് ജി.സി.സികളിൽ നിന്നും മറ്റും എത്തിയ ചില പ്രതിനിധികൾ സർക്കാറിെൻറ പ്രവാസി പദ്ധതികൾ സംബന്ധിച്ച് സാമാന്യ ധാരണപോലും ഇല്ലാതെയാണ് സംസാരിച്ചതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
കേരളീയ സമൂഹം ഇന്ത്യക്ക് മാതൃക –ജെ.കെ. മേനോൻ
ദോഹ: കേരളീയ സമൂഹം എല്ലാ കാലത്തും ഇന്ത്യക്ക് മാതൃകയാണെന്ന് യുവ പ്രവാസി വ്യവസായി ജെ.കെ. മേനോൻ ലോക കേരളസഭയിൽ പറഞ്ഞു. മലയാളിയുടെ കർമശേഷി കേരളത്തിൽ തന്നെ വിനിയോഗിക്കാൻ സാധിക്കുംവിധം ഭരണനിർവഹണ സംവിധാനങ്ങൾ സൗകര്യം ഒരുക്കണം. വിശ്വസ്തതയും അധ്വാനവും സ്വന്തം നാട്ടിൽ പ്രകടിപ്പിക്കാനാവാത്ത മാനസികാവസ്ഥ മലയാളി മാറ്റണം. കേരളത്തെ മെഡിക്കൽ, എജുക്കേഷൻ ഹബുകളായി മാറ്റാൻ വേണ്ട നടപടികൾ സർക്കാർ കൈക്കൊള്ളണം. ചികിത്സാ രംഗത്ത് ആയുർവേദം, പാരമ്പര്യ ചികിത്സ, പ്രകൃതിചികിത്സ, യൂനാനി തുടങ്ങിയ രീതികൾ ഒരു കുടക്കീഴിൽ അന്തർദേശീയ നിലവാരത്തിൽ തുടങ്ങാൻ സാധിച്ചാൽ വിദേശികളെ കൂടുതൽ കേരളത്തിലേക്ക് ആകർഷിക്കാൻ സാധിക്കും.
അന്തർദേശീയ നിലവാരത്തിലുള്ള സിവിൽ ഏവിയേഷൻ കോളജുകൾ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അടിസ്ഥാന വിഷയമാക്കിയുള്ള എൻജിനീയറിങ് കോളജുകൾ, ഡിജിറ്റൽ മാർക്കറ്റിങ് കോഴ്സുകൾ തുടങ്ങിയവ കേരളത്തിൽ തുടങ്ങുന്നതോടൊപ്പം ഗൾഫ് രാജ്യങ്ങളിൽ അവയുടെ പഠന കേന്ദ്രങ്ങളും തുടങ്ങണം. കേരളത്തിെൻറ പ്രകൃതിവിഭവങ്ങൾ ഉപയോഗിച്ച് തുടങ്ങാവുന്ന പദ്ധതികളെക്കുറിച്ച് പ്രവാസി സംരംഭകർക്ക് പരിചയപ്പെടുത്തുന്ന ഗവേഷണ കേന്ദ്രങ്ങൾ തുടങ്ങുക, ഉത്തരവാദിത്ത ടൂറിസം, റൂറൽ ടൂറിസം തുടങ്ങിയ മേഖലയിലേക്ക് കടന്നുവരുന്ന കമ്പനികൾക്ക് മാർഗനിർദേശം നൽകുക, വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം മേഖലകളിൽ പുതിയ സംരംഭകരെ സഹായിക്കാനും മറ്റുമായി ഏകജാലക സംവിധാനമെന്ന നിലയിൽ ഈ രംഗത്തുള്ള പ്രഗല്ഭരെ ഉൾപ്പെടുത്തി ആഗോള കൂട്ടായ്മ രൂപവത്കരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.