ദോഹ: ഖത്തറിൽ നിന്ന് കേരളത്തിലേക്കുള്ള ഇന്ന് പുറപ്പെടേണ്ട രണ്ടാമത്തെ വിമാനം അനിശ്ചിതമായി വൈകുന്നു. ഞായറാഴ്ച വൈകുന്നേരം 3.15ന് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം ഇതുവരെ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയിട്ടില്ല.
വിമാനം നിലവിൽ കരിപ്പൂർ വിമാനത്താവളത്തിലാണുള്ളത്. ഇവിടെ നിന്ന് ഈ വിമാനം ദോഹയിൽ എത്തണം. എന്നാൽ ദോഹയിൽ ലാൻറ് ചെയ്യാനുള്ള അനുമതി ഇതുവരെ വിമാനത്തിന് ലഭിച്ചിട്ടിെലന്നാണ് സൂചന. കോവിഡ് പശ്ചാത്തലത്തിൽ ഖത്തറിൽ നിന്ന് മടങ്ങാനാഗ്രഹിക്കുന്ന ഇരുന്നൂറോളം യാത്രക്കാരാണ് നിലവിൽ എന്തുചെയ്യണമെന്നറിയാതെ േദാഹ വിമാനത്താവളത്തിൽ കഴിയുന്നത്.
കരിപ്പൂർ വിമാനത്താവളം അധികൃതർ, ഹമദ് വിമാനത്താവളം അധികൃതർ എന്നിവരുമായി ബന്ധപ്പെടുേമ്പാൾ വിമാനത്തിന് േദാഹയിൽ ഇറങ്ങാനുള്ള അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണ്നേിലവിൽ ഉള്ളതെന്നാണ് അറിയാൻ കഴിയുന്നത്. ഈ സാഹചര്യത്തിൽ വിമാനം അനിശ്ചിതമായി വൈകുകയാണ്.
മണിക്കൂറുകൾക്ക് മുേമ്പ എത്തിയ യാത്രക്കാർക്ക് ഇന്ത്യൻ എംബസി അധികൃതർ വിവരങ്ങൾ നൽകുന്നിെല്ലന്നും ആക്ഷേപമുണ്ട്. യാത്രക്കാർക്ക് ഭക്ഷണമോ മറ്റ് സൗകര്യങ്ങളോ ഏർപ്പെടുത്താനായി അധികൃതർ ആരും സ്ഥലത്തില്ലെന്നും യാത്രക്കാർ പരാതിപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.