ദോഹ: ഗർഭിണികൾ വ്രതമെടുക്കുന്നത് ഡോക്ടറെ കണ്ട് ഉപദേശം തേടിയശേഷമാകുന്നതാണ് അഭികാമ്യമെന്ന് പ്രാഥമികാരോഗ്യ കോര്‍പറേഷന്‍ (പി.എച്ച്.സി.സി.)ശാരീരികമായ അസ്വസ്ഥതകളുള്ള ഗർഭിണികൾ നോമ്പ് എടുക്കുന്നത് ഉചിമാകില്ലെന്നതിനാലാണിതെന്നും അറിയിപ്പിൽ പറയുന്നു. ഗര്‍ഭാവസ്ഥയിൽ മറ്റ് അസുഖങ്ങൾ ഉള്ളവർ നോമ്പ് എടുത്താൽ അത് കുട്ടിയെക്കൂടി ബാധിച്ചേക്കാൻ സാദ്ധ്യതയുണ്ടെന്ന് പി.എച്ച്.സി.സി. ഫാമിലി ഡോ.മറിയം അല്‍ ഫദാലഹ് പറഞ്ഞു. മറ്റ് രോഗങ്ങൾ ഇല്ലാത്ത ഗർഭിണികൾക്ക് ഡോക്ടറുടെ നിർേദശങ്ങൾ അനുസരിച്ച് നോമ്പ് എടുക്കാവുന്നതാണ്. ഗര്‍ഭിണികളുടെ ശരാശരി പ്രതിദിന ഊര്‍ജം വർധിക്കേണ്ടത് അമ്മക്കും കുഞ്ഞിനും അത്യന്താപേക്ഷിതമാണ്.
ചില സമയങ്ങളില്‍ അത് ഇരുപത് ശതമാനത്തോളമെത്തുമെന്നും ഡോ.മറിയം അല്‍ ഫദാലഹ് വ്യക്തമാക്കി. ഗര്‍ഭകാലത്തെ മൂന്ന് ഘട്ടങ്ങളായാണ് കണക്കാക്കുന്നത്. ഈ മൂന്ന് ഘട്ടങ്ങളും പ്രതിസന്ധികൾ നിറഞ്ഞതാണ്. ആദ്യ മൂന്ന് മാസക്കാലം ഛര്‍ദിയും മറ്റുമുണ്ടാകുന്നതിനാല്‍ ശരീര ഭാരം കുറയാനുള്ള സാദ്ധ്യതയുണ്ട്. ശാരീരികമായുള്ള പ്രശ്നങ്ങൾ ഇല്ലാത്തവർക്ക് നോമ്പ് എടുക്കുന്നതിൽ പ്രശ്നമില്ല. എന്നാൽ ഛര്‍ദി, തലകറക്കം തുടങ്ങിയവ ഉണ്ടായാൽ നോമ്പ് അവസാനിപ്പിക്കണം. ഗര്‍ഭകാലത്തെ രണ്ടാംഘട്ടമായ നാല്, അഞ്ച്, ആറ് മാസങ്ങളിൽ പുളിച്ച് തികട്ടലും അസഡിറ്റിയും ഉണ്ടാകുമെന്നതിനാൽ ഈ അവസ്ഥയിലുള്ള ഗര്‍ഭിണികള്‍ക്ക് നോമ്പെടുക്കാം എന്നാണ് അധികൃതരുടെ വിശദീകരണം.
നോമ്പ് തുറന്നശേഷം ഇവർ ഭക്ഷണം ചെറിയ അളവില്‍ കഴിക്കണം അതേസമയം രക്തസമ്മര്‍ദം, ഹൃദയ സംബന്ധമായ പ്രശ്‌നം എന്നിവ നേരിടുന്ന നാല് മുതല്‍ ആറ് മാസം വരെയുള്ള ഗര്‍ഭിണികള്‍ ഭക്ഷണം, വെള്ളം എന്നിവയുടെ അളവ് വര്‍ധിപ്പിക്കണം. ഗര്ഭകാലത്തിെൻറ മൂന്നാംഘട്ടത്തിൽ അസിഡിറ്റി, ഉദര വേദന, നടുവ് വേദന, എന്നിവ ഉണ്ടാകും. ഇവ സ്വാഭാവികമാണങ്കിലും ഇതെല്ലാം കടുത്ത നിലയിലാകാത്ത പക്ഷം, കുഞ്ഞിെൻറ ചലനം സാധാരണ നിലയിലാണന്ന് ഉറപ്പുണ്ടെങ്കിലും നോമ്പ് എടുക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.