ദോഹ: ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിലെത്തിയ ടോഗോലീസ് റിപ്പബ്ലിക് പ്രസിഡൻറ് ഫൗർ ഇ സോസിംന നാസിംബേയുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കൂടിക്കാഴ്ച നടത്തി. അമീരി ദീവാനിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിൽ പ്രത്യേകിച്ചും നിക്ഷേപ മേഖലയിൽ സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ടും ഇരുരാഷ്ട്രത്തലവന്മാരും ചർച്ച ചെയ്തു.
പൊതു പ്രാധാന്യമുള്ള വിവിധ വിഷയങ്ങളും മേഖലാ–അന്തർദേശീയ തലങ്ങളിലെ ഏറ്റവും പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും അമീറും ടോഗോ പ്രസിഡൻറും വിശകലനം ചെയ്തു.
നയതന്ത്ര, സ്വകാര്യ പാസ്പോർട്ട് കൈവശമുള്ളവർക്ക് വിസ ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട കരാറിൽ ഖത്തറും ടോഗോയും ഒപ്പുവെച്ചു. രാഷ്ട്രീയ മേഖലയിൽ കൂടിയാലോചനകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് പൊതുധാരണാപത്രത്തിലും ഒപ്പുവെച്ചു. കൂടാതെ നിക്ഷേപങ്ങളുടെ സംരക്ഷണം ഉറ പ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട കരാർ, സാമ്പത്തിക, വാണിജ്യ സാങ്കേതിക സഹകരണം ഉറപ്പാക്കുന്നതിനായുള്ള കരാർ എന്നിവയിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. കരാർ ഒപ്പുവെക്കൽ ചടങ്ങിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ടോഗോ പ്രസിഡൻറും സംബന്ധിച്ചു.
മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും ടോഗോ പ്രസിഡൻറിനൊപ്പമെത്തിയ പ്രതിനിധിസംഘവും ചടങ്ങിൽ പങ്കെടുത്തു. നേരത്തെ അമീരി ദീവാനിലെത്തിയ ടോഗോ പ്രസിഡൻറ് ഫൗർ ഇസോസിംന നാസിംബേക്ക് ഉൗ ഷ്മളമായ വരവേൽപ്പാണ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.