ദോഹ: പുതുതായി സ്ഥാനമേറ്റ കുവൈത്ത് പ്രധാനമന്ത്രി ശൈഖ് ഡോ. മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹിന് അഭിനന്ദനവുമായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി.
ഫോണിൽ വിളിച്ച ഖത്തർ പ്രധാനമന്ത്രി പുതിയ പദവിയിൽ വിജയാശംസകൾ നേർന്നു. സൗഹൃദ രാഷ്ട്രങ്ങളുമായി കൂടുതൽ ഊഷ്മളമായ ബന്ധം പുലർത്താനും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനും കഴിയട്ടേ എന്ന് അദ്ദേഹം ആശംസിച്ചു. കഴിഞ്ഞ ദിവസമാണ് ഡോ. മുഹമ്മദ് അസ്സബാഹിനെ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് പുതിയ പ്രധാനമന്ത്രിയായി നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.