ദോഹ: പ്രത്യേക പരിഗണന ആവശ്യമായ വിദ്യാർഥികളുടെ സ്കൂളായ അൽ ഹിദായ കിൻഡർ ഗാർട്ടനിൽ പ്രധാനമന്ത്രിയുടെ സന്ദർശനം.
ഞായറാഴ്ച രാവിലെയാണ് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രി ബുഥൈന ബിൻത് അലി അൽ ജാബിറിനൊപ്പം കിൻഡർഗാർട്ടൻ വിദ്യാലയം സന്ദർശിച്ചത്.
ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ പഠനത്തിന് ആവശ്യമായ സജ്ജീകരണങ്ങളും ക്ലാസ് റൂമും സന്ദർശിച്ച പ്രധാനമന്ത്രി കോഴ്സ്, പാഠഭാഗങ്ങൾ, ആധുനിക പാഠ്യരീതികൾ എന്നിവ ചോദിച്ചറിഞ്ഞു. ലോക ഓട്ടിസം ദിനാചരണ ദിവസംതന്നെയായിരുന്നു പ്രധാനമന്ത്രിയുടെ സ്കൂൾ സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.