ദോഹ: രാജ്യത്തെ സ്വകാര്യ ആശുപത്രികൾക്ക് 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. കോവിഡ് രോഗികൾ കൂടിവരുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികൾക്ക് അടിയന്തരമായ സേവനങ്ങൾ നൽകാൻ മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ. ബാക്കി സേവനങ്ങൾ ഒ ാൺലൈനായി നൽകാനായിരുന്നു നിർദേശം. നിലവിൽ രോഗികൾ കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് പുതിയ ഇളവ് നൽകിയിരിക്കുന്നത്. ഇതനുസരിച്ച് ആശുപത്രിയുടെ ആകെ ശേഷിയുടെ 50 ശതമാനത്തിൽ സേവനം നൽകാനാകും. തീരുമാനം വ്യാഴാഴ്ച മുതലാണ് നിലവിൽ വന്നത്.
പി.എച്ച്.സി.സി ആരോഗ്യ കേന്ദ്രങ്ങളിൽ അടിയന്തരമല്ലാത്ത ചികിത്സകൾ ഓൺലൈനിലൂടെ മാത്രമാണ്. അടിയന്തരമല്ലാത്ത സേവനങ്ങൾ മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ ടെലിഫോൺ, വിഡിയോ വഴിയായിരിക്കുമെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (പി.എച്ച്.സി.സി) അറിയിച്ചിട്ടുണ്ട്.
ജീവന് ഭീഷണിയില്ലാത്ത അടിയന്തര കേസുകൾക്കായി രാവിലെ ഏഴുമുതൽ വൈകിട്ട് മൂന്നുവരെ എച്ച്.എം.സിയുടെ എമർജൻസി കൺസൾട്ടേഷൻ സർവിസ് നമ്പറായ 16000ൽ ബന്ധപ്പെടണം. ജീവന് ഭീഷണി നേരിടുന്ന കേസുകളിൽ അടിയന്തര സേവന വിഭാഗത്തിെൻറ 999 നമ്പറിലാണ് ബന്ധപ്പെടേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.