ദോഹ: പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരി ഹൈപ്പർമാർക്കറ്റിന്റെ മെഗാ പ്രമോഷൻ ‘ഷോപ് ആൻഡ് ഷൈൻ- വിൻ ആറ് കിലോ ഗോൾഡ്’ രണ്ടാമത്തെ നറുക്കെടുപ്പിലെ വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി. അബുഹമൂറിലെ സഫാരി ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ സഫാരി മാനേജ്മെന്റ് പ്രതിനിധികളാണ് സമ്മാനങ്ങൾ കൈമാറിയത്. ഒക്ടോബർ 17നായിരുന്നു ഈ പ്രമോഷൻ നറുക്കെടുപ്പ് സഫാരി ഹൈപ്പർമാർക്കറ്റ് സൽവാറോഡിൽ നടന്നത്.നറുക്കെടുപ്പിലെ സമ്മാനർഹരായ ഒന്നാം സമ്മാന വിജയി ഹുമയൂണിന് 250 ഗ്രാം സ്വർണവും, രണ്ടാം സമ്മാനം റാസിദ് അൻസാരി, മുഹമ്മദ് റിഷാദ്, കിസാൻ റായ് എന്നിവർക്ക് 150 ഗ്രാം സ്വർണവും, മൂന്നാം സമ്മാനം ല്യാം കുമാർ ബട്ട റായ്, മുഹമ്മദ് വഹീദ് മിർസ, അനസ് കൊല്ലം കണ്ടി എന്നിവർക്ക് യഥാക്രമം 100 ഗ്രാം സ്വർണവും സമ്മാനമായി ലഭിച്ചത്.
2024 ഏപ്രിൽ 20 ന് അവസാനിക്കുന്ന ഷോപ് ആൻഡ് ഷൈൻ മെഗാ പ്രമോഷനിൽ സഫാരിയുടെ ഏത് ഔട്ലെറ്റിൽ നിന്നും 50 റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന ഇ-റാഫിൾ കൂപ്പൺ നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്. ഓരോ നറുക്കെടുപ്പിലും ഒരു കിലോ സ്വർണം ഏഴ് വിജയികൾക്കാണ് നൽകുന്നത്. ഈ പ്രമോഷന്റെ മൂന്നാമത്തെ നറുക്കെടുപ്പ് ഡിസംബർ മൂന്നിന് അൽഖോറിലെ സഫാരി ഹൈപ്പർമാർക്കറ്റിൽ വെച്ച് നടക്കും.
നിരവധി സമ്മാനപദ്ധതികൾ അവതരിപ്പിച്ച സഫാരിക്ക് ഇതിനകം തന്നെ ഒട്ടനവധി വിജയികളെ സൃഷ്ടിച്ചെടുക്കാൻ സാധിച്ചിട്ടുണ്ട്. കാഷ് ൈപ്രസുകൾ, സ്വർണം, ബെൻസ്, ലാൻഡ് ക്രൂയിസർ തുടങ്ങിയ ആഡംബര കാറുകളും മറ്റും പ്രമോഷനിലൂടെ ഉപഭോക്താവിന് നൽകുന്നു. തങ്ങളുടെ ഒരു പ്രമോഷനിൽ പത്തു ലക്ഷം റിയാൽ ഒന്നാം സമ്മാനം നൽകി റീട്ടെയ്ൽ ഹൈപ്പർമാർക്കറ്റ് മേഖലയിൽ ഒരു പുതു ചരിത്രം തന്നേ മുമ്പ് സൃഷ്ടിച്ചതായി മാനേജ്മെന്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.