ദോഹ: രാജ്യത്ത് നിലവിലുള്ള വിവിധ കോവിഡ് ചട്ടങ്ങൾ പാലിക്കാത്തവർക്കെതിരെയുള്ള നിയമനടപടി തുടരുന്നു.മാസ്ക് ധരിക്കാത്ത 183 പേർെക്കതിരെയാണ് ഇന്നലെ നടപടിയെടുത്തത്. ഇവരെ പബ്ലിക് പ്രോസിക്യൂഷനിലേക്ക് കൈമാറി. മാസ്ക് ധരിക്കാത്തതിന് ഇതുവരെ 8853 പേർക്കെതിരെയും കാറിൽ കൂടുതലാളുകൾ യാത്രചെയ്തതിന് 287 പേർക്കെതിരെയുമാണ് നടപടിയെടുത്തത്.
മുൻകരുതലുകൾ പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിന് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ശക്തമായ പേട്രാളിങ് നടക്കുന്നുണ്ട്. ആളുകൾ കൂടുതലായെത്തുന്ന ഇടങ്ങളിൽ സാഹചര്യങ്ങൾ നിരീക്ഷിക്കാനായി കാൽനടയായിട്ടുള്ള പൊലീസ് പേട്രാളിങ്ങും ഉണ്ട്. പൊലീസ് പരിശോധനയും പേട്രാളിങ്ങും 24 മണിക്കൂറാക്കിയിട്ടുണ്ട്.നിയമലംഘകരെ കണ്ടെത്തി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് കുറ്റക്കാരെ പബ്ലിക് േപ്രാസിക്യൂഷന് കൈമാറുകയാണ് പൊലീസ് ചെയ്യുന്നത്.
ദോഹ: രാജ്യത്ത് ഇന്നലെ 396 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 43 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. 191 പേരാണ് രോഗമുക്തി നേടിയത്. ഇന്നലെ ആരും മരിച്ചിട്ടില്ല. ആകെ മരണം 249 ആണ്.
നിലവിലുള്ള ആകെ രോഗികൾ 5940 ആണ്. ഇന്നലെ 11,954 പേരെയാണ് പരിശോധിച്ചത്. ആകെ 14,06,440 പേർക്ക് പരിശോധന നടത്തിയപ്പോൾ 1,52,491 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. ആകെ 1,46,302 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 505 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 69 പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണവിഭാഗത്തിൽ 58 പേരുമുണ്ട്. ഇതിൽ പത്തുപേരെ കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രവേശിപ്പിച്ചതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.